ചാലക്കുടി : എലിഞ്ഞിപ്ര കോതശ്വേത ക്ഷേത്രം വഴിയിലും ശിവജി നഗര്‍ ഉണ്ണിയ്ക്കല് ക്ഷേത്രവഴിയിലും വഴിവിളക്കുകള്‍ മാസങ്ങളായി കത്തുന്നില്ലെന്ന് പരാതി. വഴിവിളക്കുകള്‍ കത്തിക്കാന്‍ വേണ്ട നടപടികള്‍ പഞ്ചായത്ത് അധികൃതര്‍ എടുക്കണമെന്നും 16-ാം വാര്‍ഡിലെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകള്‍ ടാറിങ്ങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നും ബിജെപി എലിഞ്ഞിപ്ര ബൂത്ത് യോഗം അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തില്‍ എം.വി.തങ്കപ്പന് അധ്യക്ഷത വഹിച്ചു. പി.പി.രമേശ്, സുരേഷ് താണിപ്പറമ്പില്‍, വി.കെ.രമേശന്, ഷൈജന്‍, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പി.പി.ബാബു സ്വാഗതവും, ആര്.സി.സതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: