ന്യൂദല്‍ഹി: കര്‍ഷകരില്‍നിന്നും അന്യായമായി കൃഷിഭൂമി ഏറ്റെടുത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി റദ്ദാക്കി. ഗസിയാബാദ് ജില്ലയിലെ 300 ഏക്കറോളം വരുന്ന കൃഷിഭൂമിയാണ് തുകല്‍ നിര്‍മാണ ഫാക്ടറി നിര്‍മിക്കുന്നതിനുവേണ്ടി കര്‍ഷകരില്‍നിന്നും കുറഞ്ഞ വിലയ്‌ക്ക് ഏറ്റെടുത്തത്.
ജസ്റ്റിസുമാരായ ജി.എസ്.സിംഗ്‌വി, എച്ച്.എല്‍.ദത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 2006 ല്‍ 250 ഏക്കര്‍ കൃഷിഭൂമിയും 2008 ല്‍ 50 ഏക്കര്‍ ഭൂമിയുമാണ് കര്‍ഷകരില്‍നിന്നും വാങ്ങിയത്. അന്യായമായി ഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്ന് ഗ്രാമീണരും കര്‍ഷകരും നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഇത്തരത്തിലുള്ള ഒരു ഉത്തരവ് പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: