തീവ്രമായ ചിന്താഗതിയുള്ളവര്‍ക്ക് വളരെ തെളി ഞ്ഞ ചിന്തയാണുള്ളത്, കാരണം ആ മനസ്സ് ഒരേ ചരണപഥത്തിലുള്ളതാണ്. ഒരേ ചരണപഥത്തിലുള്ള ഒരു മനസ്സ് വളരെ തെളിഞ്ഞ ചിന്തയുള്ളതാണ്. അയാളുടെ മനസ്സില്‍ വിരുദ്ധമായതൊന്നുമില്ല. നിങ്ങള്‍ നിങ്ങളുടെ ഭഗവത്ഗീത ശരിയെന്ന് വിശ്വസിക്കുന്നുവെങ്കില്‍, അത്ര തന്നെ, നിങ്ങളുടെ മനസ്സ് തെളിഞ്ഞ ചിന്തയുള്ളതാണ്. ഇങ്ങനെയാണ് ആളുകള്‍ സ്വയം കബളിപ്പിക്കുന്നത്. ഒരു പുസ്തകം വായിക്കുമ്പോഴോ, ഒരു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുമ്പോഴോ, ഒരു പ്രബോധനത്തില്‍ വിശ്വസിക്കുമ്പോഴോ, തന്റെ ചിന്തകള്‍ തെളിവുള്ളതായിത്തീര്ന്നിരിക്കുന്നു എന്ന് അയാള്‍ക്ക് തോന്നുന്നു. ഒരേ ചരണപഥത്തിലുള്ള ഒരു മനസ്സ് വികസിക്കുക മാത്രമാണ് ചെയ്തത്. അത്രമാത്രം. നിങ്ങള്‍ ക്രമഗതിയുള്ള ഒരു മനസ്സായിത്തീരുമ്പോള് ഒരേ ചരണപഥത്തിലുള്ള ഒരു മനസ്സ് വികസിക്കുക മാത്രമാണ് ചെയ്തത്. അത്രമാത്രം. നിങ്ങള്‍ ക്രമഗതിയുള്ള ഒരു മനസ്സായിത്തീരുമ്പോള് ഒരേ ചരണപഥത്തിലാണ് നിങ്ങള്‍.
വിരുദ്ധചിന്തകളൊന്നുമില്ലാത്തതുകൊണ്ട് അത് തെളിമയുള്ളതായി തോന്നുന്നു. പക്ഷേ, ഇത്തരം തെളിമയല്ല നമ്മള് തേടുന്നത്. ഏത് ദിശയില്നിന്നൊക്കെ എന്തും വന്നുകൊള്ളട്ടേ, അപ്പോഴും നിങ്ങള്‍ക്ക് തെളിവോടെയും സ്വീകാര്യക്ഷമതയോടെയും ഇരിക്കാന്‍ കഴിയും. എല്ലാറ്റിനും സ്വീകാര്യക്ഷമമായിത്തീരുമ്പോള് നിങ്ങള്‍ പൂര്‍ണമായും തുറക്കപ്പെടുന്നു. പക്ഷേ, അപ്പോഴും നിങ്ങള്‍ തെളിമയോടെ ഇരിക്കുന്നു. ഏത് ദിശയില്‍ നിന്നും എന്തിനും ഏതിനും നിങ്ങളില്‍ പ്രവേശിക്കുവാന്‍ കഴിയുമ്പോഴും നിങ്ങള്‍ തെളിമയോടെ ഇരിക്കുന്നു. മറിച്ചായാല്‍, ആ തെളിമ അര്‍ത്ഥശൂന്യമാണ്. സാധാരണഗതിയില്‍ ആളുകള്‍ വ്യക്തത കൈവരിക്കാറുണ്ട്. അത് പ്രാപനമായെടുക്കാനാവില്ല. തെളിമയുണ്ടെന്ന് ആളുകള്‍ വിചാരിക്കുന്നു. പക്ഷേ, അവര്‍ അവരെ ക്രമഗതിയുള്ളവരാക്കിത്തീര്ക്കുകയാണ്, ഒരേ ചരണപഥത്തില് വര്ത്തിക്കുന്നവരാക്കിത്തീര്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: