മുംബൈ: ഇത്തവണത്തെ ദഹി ഹണ്ഡി ആഘോഷം മുംബൈ നഗരം സമര്‍പ്പിച്ചത് അണ്ണാ ഹസാരെയ്ക്ക്. ഹസാരെയ്ക്ക് പിന്തുണയുമായാണ് മിക്ക ഗോവിന്ദാ സംഘങ്ങളും ഉറി ഉടയ്ക്കാനായി എത്തിയത്. ഉയരത്തില്‍ കെട്ടിത്തൂക്കിയ ഉറികള്‍ ഉടയ്ക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ഗോവിന്ദന്മാര് സ്വന്തമാക്കുന്നത്.
ശ്രീകൃഷ്ണന് കൂട്ടുകാര്‍ക്കൊപ്പം വെണ്ണ കട്ടു തിന്നുന്നുവെന്ന സങ്കല്പത്തിന്റെ പ്രതീകമായാണ് ദഹി ഹണ്ഡി ആഘോഷിക്കുന്നത്. ഉയരത്തില്‍ കെട്ടിതൂക്കിയ ഉറികള്‍ ഉടയ്ക്കാന്‍ കെട്ടിടങ്ങളോളം തന്നെ ഉയരത്തില്‍ മനുഷ്യഗോപുരങ്ങളും ഉയര്‍ന്നു. ഉറി ഉടയ്ക്കുന്നവര്ക്ക് സംഘടനകളും രാഷ്ട്രീയക്കാരും ലക്ഷക്കണക്കിന് രൂപ സമ്മാനമായി നല്കുന്നതുകൊണ്ടു തന്നെ മത്സരപരിവേഷമാണ് ആഘോഷങ്ങള്‍ക്ക്.
അണ്ണാ ഹസാരെയ്ക്ക് പിന്തുണയുമായാണ് മിക്ക ഗോവിന്ദന്മാരും എത്തിയത്. മനുഷ്യഗോപുരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ദ്ധരായ വിദേശികളും ഇത്തവണ എത്തിയത് ആഘോഷത്തിന് മാറ്റ് കൂട്ടി. കെട്ടിപ്പൊക്കിയ വേഗത്തില്‍ തന്നെ മനുഷ്യഗോപുരങ്ങള്‍ പൊളിഞ്ഞു വീഴും എന്നുള്ളതിനാല്‍ ഗോവിന്ദന്മാര്‍ക്ക് പരിക്കേല്‍ക്കുന്നതും സാധാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: