കോട്ടയം : അക്ഷരനഗരിയെ അമ്പാടിയാക്കി നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാര് അണിനിരന്ന ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ നഗരഗ്രാമവീഥികള്‍ കീഴടക്കി. ഉണ്ണിക്കണ്ണന്മാരും ഗോപീകമാരും മറ്റുപുരാണകഥാപാത്രങ്ങളുമെല്ലാം ശോഭായാത്രകളുടെ മാറ്റുകൂട്ടി. നൂറുകണക്കിന് ശ്രീകൃഷ്ണവേഷധാരികള്, ഗോപികമാര്‍, ശ്രീകൃഷ്ണജീവിതം അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍, ഉറിയടി, വാദ്യമേളങ്ങള്‍, കാവിവസ്ത്രധാരികള്‍ എന്നിവ അണിനിരന്ന ശോഭായാത്ര സംഗമങ്ങളില്‍ സാംസ്കാരിക നായകന്മാരും, ആത്മീയാചാര്യന്മാരും, സാമുദായിക നേതാക്കന്മാരും മുതിര്‍ന്ന ബാലഗോകുലം സംഘപ്രവര്‍ത്തകരും നേതൃത്വം നല്കി. ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ കോട്ടയം ജില്ലയില്‍ ൨൭൫ ശോഭായാത്രകളിലായി ൧൮൦ സംഗമപരിപാടികള്‍ നടന്നു. കോട്ടയം നഗരത്തില്‍ ൧൩ ഗോകുലങ്ങളില്‍ നിന്നുമുള്ള ഉപശോഭായാത്രകള്‍ തിരുനക്കരയില്‍ സംഗമിച്ചു. ശോഭായാത്ര സംഗമം റവന്യൂമന്ത്രി തിരുവഞ്ചൂറ്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി.ജെ രാജ്മോഹന്‍ സന്ദേശം നല്കി. നഗരസഭാദ്ധ്യക്ഷന്‍ സണ്ണികല്ലൂറ്‍,ആരോഗ്യസ്റ്റാണ്റ്റിംഗ് കമ്മറ്റി ചെയര്മാന് വി.കെ.അനില്‍കുമാര്‍ എന്നിവര്‍ നഗരസഭയുടെ സ്വീകരണം നല്കി. സ്വാഗതസംഘം ചെയര്മാന് അഡ്വ. അജി. ആര്. നായര്‍, ബാലഗോകുലം ജില്ലാ രക്ഷാധികാരി ജി. മോഹനചന്ദ്രന്, പ്രസിഡണ്റ്റ് ഇ.പി കൃഷ്ണന് നമ്പൂതിരി, സെക്രട്ടറി പി.സി ഗിരീഷ്കുമാര്‍, രാഷ്ട്രീയ സ്വയംസേവകസംഘം പ്രാന്തീയ സഹകാര്യവാഹ് അഡ്വ. എന്‍. ശങ്കര്‍റാം, വിഭാഗ് സംഘചാലക് കേരളവര്‍മ്മ, പ്രചാരക് മുരളീകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. വടവാതൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്റ്റ് രാധാ വി. നായര്‍ ഉദ്ഘാടനം ചെയ്യും. വിഭാഗ് പ്രചാരക് ഉണ്ണികൃഷ്ണന് സന്ദേശം നല്കി. പുതുപ്പള്ളില്‍ നടന്ന മഹാശോഭായാത്ര സംഗമം മേഖല അധ്യക്ഷന്‍ കെ.എസ് ശശിധരനും പനച്ചിക്കാട് ജില്ലാകാര്യവാഹ് പി.ആര് സജീവും, പാമ്പാടിയില്‍ വിഭാഗ് കാര്യവാഹ് പി.പി ഗോപിയും, മീനടത്ത് ജില്ലാ സംഘടനാ കാര്യദര്‍ശി ബി. അജിത്കുമാറും, കറുകച്ചാലില്‍ മേഖലാ ഖജാന്‍ജി വി.എസ് മധുസൂദനനും, കുറിച്ചിയില്‍ മേഖലാ ഉപാധ്യക്ഷന്‍ ടി.പി രാജുവും, ഏറ്റുമാനൂരില്‍ സഹകാര്യവാഹ് ആര്. രാജീവും, വൈക്കത്ത് വി.എസ് പ്രഭാതും ശോഭായാത്ര സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൊന്‍കുന്നത്ത് ഡോ. കാനം ശങ്കരപിള്ളയും, ചെറുവള്ളിയില്‍ ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹകസമിതിയംഗം പ്രൊഫ. സി.എന്‍ പുരുഷോത്തമനും, വാഴൂരില്‍ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദരും, പൂഞ്ഞാറില്‍ മേഖലാ ഭഗിനി പ്രമുഖ ബി. വനജാക്ഷിയമ്മയും, പാലായില്‍ ബ്രഹ്മചാരി അശോകനും ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകള്‍ ഉള്‍പ്പെട്ട പൊന്‍കുന്നം മേഖലയില്‍ ശ്രീകൃഷ്ണ ജയന്തി ബാലദിനമായ് ആചരിച്ചു. ഇരുനൂറ്റമ്പതില്‍ പരം ശോഭായാത്രകളും അമ്പതില്‍ പരം മഹാ സംഗമങ്ങളിലും പതിനായിരങ്ങള്‍ പങ്കെടുത്തു. അമ്പതില്‍ പരം കേന്ദ്രങ്ങളില്‍ ഗോപൂജ നടന്നു. തെരഞ്ഞെടുക്കപ്പെട്ട അമ്പത് കേന്ദ്രങ്ങളില്‍ ഉറിയടിയും സാംസ്കാരിക സമീലനങ്ങും നടന്നു. വിവിധ പരിപാടികളില്‍ ബാല ഗോകുലം സംസ്ഥാന സമതിയംഗം പ്രൊഫസര്‍ സി.എന്‍ പുരുഷോത്തമന്, ജില്ലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി, ജില്ലാ സംഘടന കാര്യദര്‍ശി സുധീഷ് ഇടമറ്റം, ജില്ലാ അധ്യക്ഷന്‍ മോഹനന്, സ്വാഗത സംഘം ജില്ലാ അധ്യക്ഷന്‍ ഡോ:കാനം ശങ്കരപ്പിള്ള, ജില്ലാ ഉപാധ്യക്ഷന്‍ ഏഴാച്ചേരി രാധാകൃഷ്ണന്, ജില്ലാ സഹ കാര്യദര്‍ശിമാരായ രഞ്ജിത് മുണ്ടക്കയം,അനീഷ് പാലപ്ര,രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ പ്രചാരക് അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: