മഥുര: ജന്മാഷ്ടമി ദിനമായ ഇന്നലെ കൃഷ്ണജന്മംകൊണ്ട് പവിത്രമായ ക്ഷേത്രനഗരിയായ മഥുരയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. അര്‍ധരാത്രിയോടെ ചടങ്ങുകള്‍ അവസാനിച്ചു. ഉണ്ണിക്കണ്ണന് നേദിക്കാനുള്ള പഴം, പാല്, വെണ്ണ, തൈര്, തേന്‍, പഞ്ചസാര എന്നിവ ധാരാളം സംഭരിച്ചിരുന്നതായി രാധാരമണ ക്ഷേത്രത്തിലെ പുരോഹിതനായ ദിനേശ് ചന്ദ്ര ഗോസ്വാമി അറിയിച്ചു. മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന അഭിഷേകത്തിനായി യമുനയിലെ പവിത്രജലമാണ് ഉപയോഗിച്ചത്. കഴിഞ്ഞ രണ്ട് മാസത്തെ രണ്ട് ഡസനിലേറെ വരുന്ന കരകൗശല വിദഗ്ധരുടെ ശ്രമഫലമായി കൃഷ്ണന് സ്വര്‍ണംകൊണ്ടുള്ള ഒരു മാളിക തീര്‍ത്തിരുന്നു. രാവിലെ വാദ്യവിശേഷങ്ങള്കൊണ്ട് ഭഗവാന് നാദപൂജയും നടത്തി. ജന്മാഷ്ടമി പ്രമാണിച്ച് ക്ഷേത്രത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നതിനായി ഒരു ഡസറിലേറെ താല്‍ക്കാലിക ഗ്രൗണ്ടുകളും സജ്ജീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: