ട്രിപ്പോളി: ലിബിയയില്‍ പ്രക്ഷോഭകാരികള്‍ ഗദ്ദാഫി അനുകൂല സേനയ്ക്ക് മേല്‍ മുന്‍തൂക്കം നേടി. തന്ത്രപ്രധാനമായ പല നഗരങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്ത ശേഷം പ്രക്ഷോഭകാരികള്‍ തലസ്ഥാനമായ ട്രിപ്പോളി ലക്ഷ്യമാക്കി നീങ്ങുകയാണ്.
അല്‍-സാവിയ നഗരത്തില്‍ ഗദ്ദാഫി അനുകൂല സേനയും പ്രക്ഷോഭകാരികളും തമ്മില്‍ തുടര്‍ച്ചയായ ആറാം ദിവസവും ശക്തമായ യുദ്ധം നടത്തുകയാണ്. അല്‍-സാവിയ നഗരത്തിലെ എണ്ണ ശുദ്ധീകരണ ശാലകളുടെ പൂര്‍ണ്ണ നിയന്ത്രണം ഇപ്പോള്‍ പ്രക്ഷോഭകാരികള്ക്കാണ്. ഇവിടെ നിന്നും ട്രിപ്പോളിയിലേക്ക് 50 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ.
നാറ്റോയുടെ വ്യോമനിരോധനം നിലനില്‍ക്കുന്നതിനാല്‍ ഗദ്ദാഫി അനുകൂല സേനയ്ക്ക് ആകാശമാര്‍ഗ്ഗം പ്രക്ഷോഭകാരികളെ പ്രതിരോധിക്കാന്‍ കഴിയില്ല. ഈ സാഹചര്യം മുതലെടുത്ത് കരമാര്‍ഗ്ഗം തലസ്ഥാനം വളയാനാണ് പ്രക്ഷോഭകാരികളുടെ പദ്ധതി. ഗദ്ദാഫിയുടെ ജന്മദേശം ബുധനാഴ്ച പ്രക്ഷോഭകാരികള്‍ കീഴടക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: