കണ്ണൂറ്: ബാലഗോകുലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ൨൧ ന് നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ മുന്നോടിയായി ജില്ലയില്‍ ൨൫൦൦ ഓളം കേന്ദ്രങ്ങളില്‍ പതാകദിനമായി ആചരിച്ചു. കണ്ണൂറ് നഗരത്തില്‍ സ്റ്റേഡിയം ജംഗ്ഷനില്‍ സി.സി.രവീന്ദ്രന് മാസ്റ്റര്‍ പതാകയുയര്‍ത്തല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് സഹ പ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം അധ്യക്ഷത വഹിച്ചു. എം.ദിനേശന്, ശ്രീജിത്ത് മരക്കാര്‍ കണ്ടി, ദിനേശ് ബാബു, കുഞ്ഞുകുട്ടന് എന്നിവര്‍ നേതൃത്വം നല്കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന പതാകയുയര്‍ത്തല്‍ ചടങ്ങിന് പ്രമുഖ വ്യക്തികള്‍ നേതൃത്വം നല്കി. കാവി തോരണങ്ങളാല്‍ അലങ്കരിച്ച് നടന്ന പതാകയുയര്‍ത്തല്‍ ചടങ്ങിന് ഓരോ കേന്ദ്രങ്ങളിലും നിരവധി ബാലികാ-ബാലകന്മാര് പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗോപൂജ, സാംസ്കാരിക സമ്മേളനങ്ങള്‍, പ്രശ്നോത്തരി മത്സരം, ഭഗവത്ഗീതാ പാരായണം, ചിത്രരചനാ മത്സരങ്ങള്‍, ഉറിയടി എന്നീ പരിപാടികള്‍ നടക്കും. ൨൧ ന് ജില്ലയില്‍ നൂറോളം കേന്ദ്രങ്ങളില്‍ ശോഭായാത്രകളും പയ്യന്നൂറ്, തളിപ്പറമ്പ്, കണ്ണൂറ്, ചക്കരക്കല്ല്, മട്ടന്നൂറ്‍, ഇരിട്ടി, പേരാവൂറ്‍, പാനൂറ്, തലശ്ശേരി, കൂത്തുപറമ്പ്, ശ്രീകണ്ഠാപുരം, നടുവില്‍, ആലക്കോട്, മാഹി എന്നിവിടങ്ങളിലടക്കം മഹാശോഭായാത്രകളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: