ബീജിംഗ്: കുടിയേറിയ തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ ബീജിംഗില്‍ സ്കൂളുകളില്ല. അധികൃതര്‍ തിടുക്കത്തില്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടിയത് പ്രതിസന്ധി സൃഷ്ടിക്കുന്നു. പതിനാലായിരം വിദ്യാര്‍ത്ഥികളാണ് ഇതുമൂലം കഷ്ടപ്പെടുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. എന്നാല്‍ സ്കൂളുകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നില്ലെന്നും ചില കെട്ടിടങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. സംസ്ഥാന സഹായത്തോടെയുള്ള വിദ്യാലയങ്ങളില്‍ കുടിയേറിയ തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവകാശമില്ല. ഇത് സര്‍ക്കാരിന്റെ പക്ഷപാതപരമായ നടപടിയാണെന്ന് പരക്കെ ആക്ഷേപമുയരുന്നു. ചൈനയുടെ രജിസ്ട്രേഷന് നിയമമനുസരിച്ച് ഒരു തൊഴിലാളി തലസ്ഥാനത്തേക്ക് കുടിയേറിയാലും അവരുടെ ജന്മനഗരങ്ങളില്‍ തന്നെയാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതും. എന്നാല്‍ പട്ടണത്തില്‍ രജിസ്ട്രേഷന് ലഭിച്ചാല്‍ മാത്രമേ രാജ്യം ഇളവ് അനുവിദക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ മേഖലയുടെ ആനുകൂല്യം തൊഴിലാളികള്‍ക്ക് ലഭ്യമാവൂ. അതിനാല്‍ തൊഴിലാളികളുടെ കുട്ടികള്‍ ചെലവുകുറഞ്ഞ സ്വകാര്യ സ്കൂളുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഇവക്ക് മിക്കപ്പോഴും സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുണ്ടാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: