കൊച്ചി: അണ്ണാഹസാരെയെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ബിജെപി തൃക്കാക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വായ് മൂടികെട്ടി പ്രകടനം നടത്തി. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ബാബു രാജ് തച്ചേത്ത് പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വെണ്ണല സജീവ,് ജേര്സണ് എളങ്കുളം, നിയോജകമണ്ഡലം സെക്രട്ടറി സി.സതീശ് ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറള്‍ സെക്രട്ടറി ഷാജി മാടമാക്കല്‍, പി.ആര്.ഓമനക്കുട്ടന്,സുനില്‍ മഠത്തിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
ആലുവ: അണ്ണാഹസ്സാരെ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഹസ്സാരെയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ആലുവായില്‍ കൂട്ടധര്‍ണ നടത്തി. ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് ആലുവ മുന്‍സിപ്പല്‍ പാര്ക്കിന് മുന്‍വശത്തു നടന്ന ധര്‍ണ ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്മെന്റ് സംസ്ഥാനചെയര്‍മാന്‍ അഡ്വ.എം.ആര്.രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രൊഫ.ബി.നാരായണ പിള്ള, സാബു മണ്ണാറപ്രായില്‍, വിജയന് കുളത്തേരി, അഡ്വ.എം.എം.മായന്‍കുട്ടി, അഡ്വ.എം.സി.മണിതുടങ്ങിയവര് പ്രസംഗിച്ചു.
തൃപ്പൂണിത്തുറ: അഴിമതിക്കെതിരെ സമരം ചെയ്ത അണ്ണാഹസാരയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ സംഘചാലക് എം.ശിവദാസന്‍, മഹാനഗര്‍ കാര്യവാഹ് കൃഷ്ണകുമാര്‍,തൃപ്പൂണിത്തുറ നഗര്‍ കാര്യവാഹ് പ്രസാദ്, ബിഎംഎസ് മേഖലാ പ്രസിഡന്റ് വിനോദ് നേതാക്കളായ കദീഷ്, സുജിത്, അശോകന്, ബിജെപി നേതാക്കളായ വി.ആര്.വിജയകുമാര്‍, ആര്.വി.സുനില്‍കുമാര്‍,പി.വി.പ്രേംകുമാര്‍, സുമേഷ് നായക്, മിനാക്ഷി രാജേന്ദ്രന്, സീനാസുരേഷ് സുഭീഷ്, കൗണ്‍സിലര്‍ സാബു എന്നിവര്‍ നേതൃത്വം നല്കി.
പെരുമ്പാവൂര്‍: അറസ്റ്റ് ചെയ്യപ്പെട്ട അണ്ണാഹാസരയെയും മറ്റ് നേതാക്കളെയും വിട്ടയക്കണമെന്നും ശക്തമായ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് പാസാക്കണമെന്നും സത്യഗ്രഹാനുകൂലികള് ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍, ഒക്കല്‍, കാലടി, മലയാറ്റൂര്‍ മേഖലകളുടെ ആഭിമുഖ്യത്തില്‍ നടന്ന സത്യഗ്രഹ സമരം കാലടി മേഖലാ ചെയര്മാന് പ്രൊഫ.എച്ച്.പത്മനാഭന് നായര്‍ ഉദ്ഘാടനം ചെയ്തു. ടി.പി.ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.വിശ്വംഭരന്, കെ.മാധവന്, പി.സി.റോക്കി, ഫ്രാന്‍സിസ് ഞാളിയന്, ഡോ.സത്യദേവ്, ബി.ടി.ജോര്‍ജ്, എച്ച്.ജി.ശിവദാസന്‍, പ്രൊഫ.കെഎസ്ആര് പണിക്കര്‍, ഒക്കല്‍ വര്‍ഗീസ്, എസ്.കെ.അബ്ദുള്ള, വി.എം.മണി, പി.കുമാരന് തുടങ്ങിയവര്‍ സംസാരിച്ചു.
അങ്കമാലിയില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനര്‍ ബിജു പുരുഷോത്തമന്, ടി.എസ്.ചന്ദ്രന്, പി.സി.ബിജു, സുനില്‍. എന്‍.സജീവ്, എം.സി.മണി, ബി.വി.ചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: