ന്യൂദല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഹസന് അലി ഖാനെ ജാമ്യത്തില്‍ വിട്ടതു സുപ്രീം കോടതി സ്റ്റേ ചെയ്തു. മുംബൈ ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തുകൊണ്ടു ജസ്റ്റിസ് അല്‍ത്തമസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി വിധിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച എതിര് സത്യവാങ്ങ്മൂലം പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. ഹര്‍ജി വീണ്ടും അടുത്ത വ്യാഴാഴ്ച പരിഗണിക്കും. അഞ്ചുലക്ഷം രൂപയുടെ ബോണ്ടിലായിരുന്നു അലിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയത്.
അലിയുടെ പാസ്പോര്‍ട്ട് തടഞ്ഞുവയ്ക്കുകയും രാജ്യം വിട്ടു പോകരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: