ഇസ്ലാമാബാദ്: പാക്കിസ്ഥാന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിലും ആക്രമത്തിലും 13 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേരാ അല്ലാ യാര് നഗരത്തിലെ ഇരുനില ഹോട്ടലിലുണ്ടായ ബോംബ് സ്ഫോടനത്തിലാണ് 11 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടത്.
സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. റിമോട്ട് കണ്ട്രോള് ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു. പത്തോളം പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അധികൃതര്‍ അറിയിച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേ സമയം ലാസ്ബെല്ല ജില്ലയില്‍ അജ്ഞാതരുടെ വെടിയേറ്റ് രണ്ടു തൊഴിലാളികള്‍ കൊല്ലപ്പെട്ടു. പാടത്തുപണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നേരെ മോട്ടോര്‍ സൈക്കിളില്‍ എത്തിയ ആക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: