മരട്: റേഷന്‍ അരിയും ഗോതമ്പും കരിഞ്ചന്തയില്‍ വില്പന നടത്തിയതിന് പോലീസ് പിടികൂടിയ റേഷന്‍കട ഇന്നലെ അധികൃതര്‍ പരിശോധിച്ചു. എആര്‍ഡി 128-ാം നമ്പര്‍ റേഷന്‍ കട ഉടമ കുമ്പളം സ്വദേശി ഫെലിക്സ് സേവ്യറിന്റെ നെട്ടൂര്‍ ചന്തക്കുസമീപത്തെ കടയിലാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ സഹായത്തോടെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ഇന്നലെ രാവിലെ മുതല്‍ പരിശോധന നടത്തിയത്.
എരൂരിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും ലോറിയില്‍ കയറ്റി കലൂരിലെ ഗ്രേസ് സ്റ്റോഴ്സ് എന്ന കടയില്‍ കരിഞ്ചന്തയില്‍ വില്പനക്കെത്തിക്കവെയാണ്. പോലീസ് പിടികൂടിയത്.
റേഷകട ഉടമയെ രക്ഷിക്കാനായി ലോറിയുടെ ഡ്രൈവര്‍ സുനില്‍കുമാര്‍ കുറ്റം ഏറ്റെടുക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ ചോദ്യം ചെയ്യലില്‍ അരി കരിഞ്ചന്തയില്‍ വിറ്റതിനുപിന്നില് കുമ്പളം സ്വദേശി ഫെലക്സ് സേവ്യര്തന്നെയാണെന്ന് ബോധ്യമായിരുന്നു.
റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റതിന് പിടിയിലായ സേവ്യറിനെ ഇന്നലെ തെളിവെടുപ്പിനായി പോലീസ് നെട്ടൂരിലെ റേഷകന്കടയില് കൊണ്ടുവന്നു. തൃക്കാക്കര താലൂക്ക് സപ്ലൈ ഓഫീസര്‍, ആലുവാ താലൂക്ക് സപ്ലൈഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റേഷന്‍ കട തുറന്ന് പരിശോധന നടത്തിയശേഷം അരിയും മറ്റും കസ്റ്റഡിയിലെടുത്ത് റേഷന്‍കട പൂട്ടി സീല്‍ചെയ്തു. കരിഞ്ചന്ത പിടികൂടിയതോടെ നെട്ടൂരിലെ 128-ാം നമ്പര്‍ റേഷന്‍ കടയുടെ ലൈസന്‍സ് റദ്ദാക്കുവാന്‍ നടപടിയുണ്ടാകുമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അറസ്റ്റിലായ കട ഉടമക്കെതിരെ കേസെടുത്തതായും, ഇയാളെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമെന്നും എറണാകുളം നോര്‍ത്ത് എസ്ഐ ഐ.വിജയശങ്കര്‍ അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവര്‍ സുനില്‍ കുമാ (48) റും കേസില്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: