ന്യൂദല്‍ഹി: സ്വാതന്ത്രദിനാഘോഷത്തിനിടെ ഭീകര ആക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കാനും തന്ത്രപ്രധാന മേഖലകളില്‍ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.
ഭീകര സംഘടനയായ അല്‍-ക്വയ്ദയോ ഇല്യാസ് കശ്മീരി നേതൃത്വം നല്കുന്ന ഭീകര സംഘടനകളോ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചിരുന്നു.
ഓഗസ്റ്റ് 15നും അടുത്തുളള ദിവസങ്ങളിലും കനത്ത ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: