തൃശൂര്‍ : കൂര്‍ക്കഞ്ചേരി കാഞ്ഞിരങ്ങാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് നാല്പ്പ ത്തിയെട്ട് പവനും, ഇലക് ട്രോണിക്സ് ഉപകരണങ്ങളും കവര്‍ച്ച ചെയ്ത കേസിലെ പ്രതികള്‍ വലയിലായി. കേസി ല്‍ ഒമ്പത് പേര് അറസ്റ്റില്‍. നെല്‍സണ്‍ (21), സന്തോഷ് (31), രഞ്ജിത്ത് (22), നവാഫ് (22), ശ്രേയസ് (23), ജോമോന് (20), കുട്ടമോന്‍ (31), റോസിലി (46), ജോയ് (46) എന്നിവരെയാണ് ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. റിമാന്റ് ചെയ്തു. ഐശ്വര്യ ഗാര്ഡന് സരോ വരത്തില് രാജാ മണിയുടെ വീട്ടിലാണ് കവര്‍ച്ചയുണ്ടായത്. അങ്കമാലി സ്വദേശിയും രാജാമ ണിയുടെ സ്ഥാപനത്തിലെ സഹപ്രവര്‍ത്തകനുമായ ജോയി, ഇയാളുടെ ഭാര്യ റോസിലി, മകന് ജോമോന് എന്നിവരാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പറയുന്നു. ഏതാനും ദിവസം മുമ്പ് കുന്നംകുളത്തും 48 പവന് കവര്‍ച്ച ചെയ്തിരുന്നു. ഇതിലെ പ്രതികളെ പിടികൂടി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: