തൃപ്രയാര്‍: തൃപ്രയാര്‍ നാടകവിരുന്ന് 2011ല്‍ അവതരിപ്പിക്കുന്നതിന് സംഘാടകസമിതി 17 നാടകങ്ങള്‍ തെരഞ്ഞെടുത്തു. 24-ാം വാര്‍ഷികത്തിന്റെ �ഭാഗമായി സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ നാലുവരെ തൃപ്രയാര്‍ പ്രിയദര്‍ശിനി ഓഡിറ്റോറിയത്തിലാണ് നാടകവിരുന്ന് അരങ്ങേറുന്നത്. ഈ വര്‍ഷം പുതിയതായി രംഗത്ത് വരുന്ന 17 നാടകങ്ങള്‍ പതിവുപോലെ ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സൗജന്യമായി അവതരിപ്പിക്കും. ഉദ്ഘാടനദിവസം തിരുവനന്തപുരം സംഘചേതനയുടെ മായകാഴ്ച എന്ന നാടകവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരുവനന്തപുരം അക്ഷരകലയുടെ മതിലേരികന്നി, കൊച്ചിന് സംഘമിത്രയുടെ കര്‍ഷകരാജാവ്, എറണാകുളം മനസിന്റെ സുഖിനോഭവന്തു കായം കുളം അമ്മു കമ്യൂണിക്കേഷ ന്‍സിന്റെ ദാരികന്, തൃശൂര്‍ നാടക കുടുംബത്തിന്റെ പാട്ടുകാരന്, തിരുവനന്തപുരം സൗപര്‍ണികയുടെ നിഴല്‍കുത്ത് കൊച്ചിന് നാട്യഗൃഹത്തിന്റെ മഴപ്പൊട്ടന്‍, തിരുവനന്തപുരം വേദ വ്യാസയുടെ കിനാ വി ലൊരു സൂര്യന്, കോഴിക്കോട് രംഗഭാഷയുടെ കണ്ണകി, തിരു വനന്തപുരം സോപാനത്തി ന്റെ സ്വപ്നമാളിക, കൊല്ലം അന ശ്വരയുടെ കടല്‍ കിഴവന് അമ്പലപ്പുഴ അക്ഷരജ്വാ ലയു ടെ ഉണ്ണിയാര്‍ച്ച, കൊല്ലം അയ നം നാടക വേദിയുടെ പകല്‍ ക്കിനവ്, എറണാകുളം കലാ ചേതനയുടെ വിശ്വനായകന്, തിരുവനന്തപുരം സംഘകേളി യുടെ കന്നാസും കടലാസും, കോഴിക്കോട് സങ്കീര് ത്തനയുടെ മതിലേരി കന്നി എന്നിവ അവ തരിപ്പിക്കുമെന്ന് സംഘാടക സമിതി ചെയര്മാന് കെ.വി. പീതാംബരന്, ജനറല്‍ കണ് വീനര് കെ.വി. രാമകൃഷ് ണന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: