ലണ്ടന്‍: തന്റെ കുടുംബത്തിന് അമേരിക്കന്‍ പൗരത്വം ലഭിക്കാനാഗ്രഹിച്ച ഒരു പാക്കിസ്ഥാനി സുരക്ഷ ഉദ്യോഗസ്ഥനാണ് ഒസാമയുടെ വിവരങ്ങള്‍ അമേരിക്കക്ക് കൈമാറിയതെന്ന് റിപ്പോര്‍ട്ട്. ഈ ഇടപാടില്‍ അയാള്‍ക്ക് പാരിതോഷികമായി 25 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ലഭിച്ചു. അബോട്ടാബാദില്‍ ലാദന് സംരക്ഷണം നല്‍കുന്നതിന് സൗദി അറേബ്യ പാക്കിസ്ഥാനും ഐഎസ്ഐയ്ക്കും ധനസഹായം നല്‍കുന്നതായി അയാള്‍ അറിയിച്ചുവെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിന്‍ലാദന്റെ ഒരു സന്ദേശവാഹകനെ പിന്തുടര്ന്നാണ് അമേരിക്ക അയാളുടെ ഒളിത്താവളം കണ്ടുപിടിച്ചതെന്ന പ്രചാരണം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: