തൃശൂര്‍: കേരളീയ പ്രവാസികാര്യ വകുപ്പിന്റെ കീഴിലുള്ള നോര്‍ക്കാ റൂട്ട്സ് വിദേശ തൊഴില്‍ അന്വേഷികളായവര്‍ക്ക് തൃശ്ശൂര്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ ആഗസ്റ്റ് 27ന് പരിശീലന പരിപാടി സംഘടിപ്പിക്കും. വിദേശത്ത് ജോലി തേടിപ്പോകുന്ന ഭൂരിഭാഗം മലയാളികളും സ്വന്തം നാട്ടില്‍ തന്നെ റിക്രൂട്ടിംഗ് ഏജന്റുമാരടുടെ ചൂഷണത്തിന് ഇരയാവുന്ന കാഴ്ച നിത്യ സംഭവമായിരിക്കുകയാണ്. ഇതിന്റെ മുഖ്യകാരണം വിദേശ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവില്ലായയ്മയാണ്. യാത്ര പുറപ്പെടുമ്പോള്‍ വേണ്ടതായ രേഖകളെക്കുറിച്ചോ, വിദേശത്ത് നിലവിലുള്ള നിയമങ്ങളെക്കുറിച്ചോ സാമൂഹിക, സാംസ്കാരിക ചുറ്റുപാടുകളെക്കുറിച്ചോ അറിവുണ്ടാവില്ല. ഈ അറിവില്ലായ്മ പല പ്രശ്നങ്ങളിലും എത്തിക്കുന്നു. പ്രശ്ന പരിഹാരത്തിനായി പലവാതിലുകളും കയറിയിറങ്ങുന്ന അവസ്ഥ പലപ്പോഴും നോര്‍ക്കാ റൂട്ട്സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിദേശത്ത് ഏറ്റവും കൂടുതല്‍ വഞ്ചിക്കപ്പെടുന്നത് സ്ത്രീകളാണ്. ഈ സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണം നല്‍കുന്നതിന് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നത്.
ഈ ഏകദിന പരിശീലന പരിപാടിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളായ വിസ, തൊഴിലുടമ്പടി, എമിഗ്രേഷന്‍, കസ്റ്റംസ്, യാത്രാ നിബന്ധനകള്‍, വിദേശ തൊഴില്‍ നിയമങ്ങ,സാമൂഹിക- സാംസ്കാരിക ചുറ്റുപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ് ഉണ്ടായിരിക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഉടന്‍ നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം റീജിയണല്‍ ഓഫീസില്‍ ( എറണാകുളം കെഎസ്ആര്‍ടിസി സൗത്ത് സ്റ്റാന്റിന് വടക്കുവശം- സി.പി. ഉമ്മര്‍ റോഡ്) 100 രൂപ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടാതെ 27ന് രാവിലെ എലൈറ്റ് ഇന്റര്‍നാഷണലിലും പേര് രജിസ്റ്റര്‍ ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാം (പരിശീലന പരിപാടിക്ക് വരുമ്പോള്‍ 100 രൂപ ഫീസടച്ചതിന്റെ രശീത് ഹാജരാക്കണം). കൂടുതല്‍ വിവരങ്ങള്‍ നോര്‍ക്കാ റൂട്ട്സിന്റെ എറണാകുളം ഓഫീസില്‍ നിന്നറിയാം (ഫോണ്‍: 0484- 2371830,9495439939).
പ്രതികരിക്കാൻ ഇവിടെ എഴുതുക: