ഒഹിയൊ: അമേരിക്കയിലെ ഒഹിയൊയില്‍ ഏഴു പേര് അയല്‍വാസിയുടെ വെടിയേറ്റു മരിച്ചു. മരിച്ചവരില്‍ പതിനൊന്ന് വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. വെടിയേറ്റ ഒരാള്‍ അതീവ ഗുരുതാവസ്ഥയിലാണ്. അക്രമിയെ പോലീസ് വെടിവച്ചു കൊന്നു.
കുടുംബവഴക്കാണ് വെടിവയ്പിന് കാരണമെന്ന് പോലീസ് അറിയിച്ചു. മരിച്ചവരില്‍ കൊലപാതകിയുടെ കാമുകിയും ഉള്‍പ്പെടുന്നു. കോപ് ലി ടൗണ്‍ ഷിപ്പില്‍ താമസിക്കുന്നയാളാണ് കൊലപാതകം നടത്തിയത്. പ്രതിയുടെയും മറ്റുള്ളവരുടെയും പേരു വിവരം വെളിപ്പെടുത്തിയിട്ടില്ല.
ഞായറാഴ്ച രാവിലെ സ്വന്തം വീട്ടില്‍ കൂട്ടുകാര്ക്കൊപ്പമിരിക്കുകയായിരുന്ന യുവാവ് വളരെ പെട്ടെന്ന് ക്രുദ്ധനാകുകയും ആദ്യം കൂട്ടുകാരിക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് അയല്‍വീട്ടിലേക്ക് ഓടി ചെന്ന യുവാവ് കൂട്ടുകാരിയുടെ സഹോദരനും മറ്റു നാലുപേരുടെയും നേര്‍ക്കും വെടിയുതിര്‍ത്തു.
എന്നിട്ടും രോഷം തീരാതെ മറ്റുരണ്ടു പേരുടെ പുറകില്‍ ഏറെ നേരം ഓടിയ യുവാവ് ഇരുവരെയും വെടിവച്ചു വീഴ്ത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പോലീസ് ഒടുവില്‍ യുവാവിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: