ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ ടോട്ടന്‍ഹാമില്‍ ശനിയാഴ്ച പോലീസ് നടത്തിയ വെടിവയ്പ്പില്‍ യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. മരിച്ച യുവാവിനും കുടുംബത്തിനും സഹായം ലഭ്യമാക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭകര്‍ ടോട്ടന്‍ഹാം പോലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി. ഇവര്‍ രണ്ട് കാറും ഒരു ബസ്സും അഗ്നിക്കിരയാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു. മുന്നൂറോളം വരുന്ന പ്രക്ഷോഭകരാണ് അക്രമം നടത്തിയത്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതുകൊണ്ട് ഈ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രക്ഷോഭകാരികള്‍ ഇവിടുത്തെ കടകളുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തല്ലിത്തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇംഗ്ലണ്ടിലെതന്നെ പ്രശ്നബാധിതമായ സ്ഥലങ്ങളിലൊന്നായ ടോട്ടന്‍ഹാമിലെ പകുതിയിലധികം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ഇവിടെ ഇതിന് മുമ്പും പ്രക്ഷോഭങ്ങളുണ്ടായിട്ടുണ്ട്. ടോട്ടന്‍ഹാമില്‍ 1988 ല്‍ വീടുകള്‍ പരിശോധിക്കുന്നതിനിടയില്‍ ഒരു സ്ത്രീയെ കൊല ചെയ്തിരുന്നതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകരന് കൊല്ലപ്പെടുകയും 60ലധികം ആളുകളെ പരിക്കുകളോടെ ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: