പെഷവാര്‍: അഫ്ഗാനിലെ നാറ്റോ സേനയ്ക്ക് ഓയിലുമായി പോയ 15 ടാങ്കറുകള്‍ തകര്‍ത്തു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാറിനു സമീപമായിരുന്നു ആക്രമണം. സംഭവത്തിനു പിന്നില്‍ താലിബാനെന്നാണ് സംശയിക്കുന്നത്.
റിങ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ ബോംബ് വച്ചു തകര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു വന്‍ അഗ്നിബാധയുണ്ടായി. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 50 ടാങ്കറുകള്‍ മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്നു. ബോംബുകള്‍ ടാങ്കറിലാണോ ഭൂമിക്കടിയിലാണോ വച്ചിരുന്നതെന്ന് വ്യക്തമല്ല.
വ്യത്യസ്ത ആക്രമണങ്ങളിലായി നാറ്റോ സേനയുടെ നൂറോളം എണ്ണ ടാങ്കറുകള്‍ തീവ്രവാദികള്‍ തകര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: