കോട്ടയം: ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. ഗാന്ധിവധത്തിന്റെ കുറ്റപത്രത്തില്‍ ആര്.എസ്.എസിന്റെ പേര് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1966ല്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ.എല്‍. കപൂറിനെയാണു നിയോഗിച്ചത്. കപൂര്‍ വിദഗ്ധ പഠനശേഷം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനു പങ്കില്ലെന്നു വ്യക്തമാക്കി. ആ റിപ്പോര്‍ട്ടാണ് ഞാന്‍ സ്വീകരിച്ചത്.
ആര്.എസ്.എസുകാരനല്ലെന്നും താന്‍ പള്ളിയില്‍ പോകുന്ന ആളാണെന്നും കെ.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: