കാന്‍ബറ: സിഡ്നിയിലെ വസതിയില്‍വെച്ച് ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ വ്യാജബോംബ്കെട്ടിയ പ്രതിയെ പോലീസ് തെരയുന്നു. കഴുത്തില്‍ കെട്ടിയ ബോംബ് ഏതു നിമിഷവും പൊട്ടിത്തെറിക്കുമെന്ന് ഒരു കുറിപ്പും ബോംബിനൊപ്പമുണ്ടായിരുന്നു. മാഡലിന് പുള്വള് എന്ന 18 കാരിയുടെ കഴുത്തില്‍നിന്നും ബോംബ് ഊരിയെടുക്കാന്‍ പോലീസിന് 10 മണിക്കൂര്‍ പരിശ്രമിക്കേണ്ടിവന്നു. ബോംബ് വ്യാജമാണെന്ന് പോലീസ് പിന്നീട് അറിയിച്ചു. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട പുള്വള് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പത്രലേഖകരെ അറിയിച്ചു. തയ്വാന് എന്ന നോവലിലെ ഡിര്‍ക്ക് സ്ട്രുവാന് എന്നയാളുടെ പേരിലാണ് ബോംബിനൊപ്പമുള്ള കുറിപ്പ് എഴുതിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: