കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷിക്ക് പാക്കിസ്ഥാനില്‍ നിന്നും മദ്രസ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ കൊണ്ടുവരുന്നു. പാക്കിസ്ഥാനില്‍ ജൂണ്‍ മുതല്‍ മൂന്നു മാസം മദ്രസകള്‍ക്ക് അവധിയാണ്. ഇക്കാലത്താണു വിദ്യാര്‍ഥികളെ കൊണ്ടുവരുന്നത്.
ബെലൂചിസ്ഥാനിലെയും ചമനിലെയും ഗോത്ര മേഖലയില്‍ നിന്നുള്ള നൂറുകണക്കിനു മദ്രസ വിദ്യാര്‍ഥികളെയാണു കൊണ്ടുവരുന്നത്. 15- 20 ഡോളറാണ് ഇവരുടെ ദിവസക്കൂലി. വിളവെടുപ്പു കഴിയുമ്പോഴേക്കും 1500- 2000 ഡോളര്‍ വരെ സമ്പാദിച്ചാണ് ഇവര്‍ നാട്ടിലേക്കു തിരിക്കും.
അഫ്ഗാനിലെ കറപ്പു കൃഷി മേഖലകളായ ഹെല്‍മന്ദ്, കാണ്ഡഹാര്‍ പ്രവിശ്യകളിലേക്കാണ് കുട്ടികളെ എത്തിക്കുന്നത്. താലിബാന് സ്വാധീന പ്രദേശങ്ങളായ ഇവിടെ സംഘടന പ്രവര്‍ത്തനത്തിനും ഇവരെ ഉപയോഗിക്കാറുണ്ട്.
ആഗോള തലത്തില്‍ വന്‍വിലയുള്ള ഹെറോയിന്‍ ഉത്പാദനത്തിലെ മുഖ്യഘടകമാണു കറുപ്പ്. ലോകത്തിലെ ഏറ്റവും വലിയ കറപ്പ് ഉത്പാദക രാജ്യമാണ് അഫ്ഗാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: