തിരുവനന്തപുരം: തനിക്കു മാത്രമായി ശിക്ഷയിളവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രിയും കേരളകോണ്‍ഗ്രസ് (ബി) നേതാവുമായ ആര്. ബാലകൃഷ്ണപിള്ള പറഞ്ഞു. നിയമപ്രകാരം കിടക്കേണ്ട സമയം വരെ ജയിലില്‍ കിടക്കും.
ശിക്ഷ ഇളവ് അനുവദിച്ചില്ലെങ്കില്‍ യു.ഡി.എഫ് സര്‍ക്കാരില്‍ നിന്നും മന്ത്രിയെ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കു ശിക്ഷയിളവു നല്‍കിയതിന്റെ പേരില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല.
ശിക്ഷാകാലാവധി പൂര്‍ത്തിയാക്കും. യു.ഡി.എഫ് സര്‍ക്കാരിനെ പ്രശ്നത്തിലാക്കുന്നതൊന്നും ചെയ്യില്ല. ഹൃദ്രോഗമുള്‍പ്പെടെ പല രോഗങ്ങളും അലട്ടുന്നുണ്ടെന്ന് ജയിലില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണ്. മെഡിക്കല്‍ കോളേജിലെ ചികിത്സ വേണ്ടെന്നും നേരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മതി ചികിത്സിക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: