കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കന്നട വിദ്യാര്‍ത്ഥികള്‍ക്ക് മലയാള ഭാഷ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി തികച്ചും അപലപനീയമാണെന്ന് എബിവിപി ജില്ലാ സമിതി ആരോപിച്ചു. മലയാളം ഒന്നാം ഭാഷയാക്കുമ്പോള്‍ ഭാഷാ ന്യൂനപക്ഷമായ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളെ പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടുത്തെ വിദ്യാര്‍ത്ഥികളുടെ ഭാഷാ സ്വാതന്ത്യ്രത്തെ ഹനിക്കുന്നതാണ് ഇപ്പോള്‍ നടപ്പിലാക്കിയിട്ടുള്ള ഭാഷാ പഠനം. സപ്തഭാഷാ സംഗമ ഭൂമിയില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ നിഷേധിക്കുന്ന ഇത്തരം തെറ്റായ നടപടികള്‍ക്കെതിരെ മുഴുവന്‍ ജനസമൂഹവും രംഗത്തുവരണം. ഇന്ന് നടത്തുന്ന കന്നട വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കിന് എബിവിപി പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചതായി എബിവിപി യോഗം അറിയിച്ചു. യോഗത്തില്‍ എബിവിപി സംസ്ഥാന ജോ.സെക്രട്ടറി എം.എം.രജുല്‍ സംസാരിച്ചു. നഗര്‍ പ്രസിഡണ്റ്റ് പി.വി.രതീഷ് അധ്യക്ഷത വഹിച്ചു. ആര് പ്രിയേഷ് നായിക്ക,് എം.അനീഷ്. എം.ഗുണാവതി, കെ.രാജേഷ് എന്നിവര്‍ സംസാരിച്ചു. ധനജ്ഞയന്‍ സ്വാഗതവും ഇ.നിതീഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: