മോസ്കോ: റഷ്യയില്‍ വിരമിക്കലിനുള്ള പ്രായപരിധി 65 ആക്കി ഉയര്‍ത്തുന്നു. ഡെപ്യൂട്ടി ധനകാര്യ മന്ത്രി സെര്‍ജി ഷലതലോവ് ആണ് ഇക്കാര്യം അറിയിച്ചത്. ഘട്ടം ഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കാന്‍ ആലോചിക്കുന്നതെന്നും ഇതിനുള്ള നടപടിക്രമം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയില്‍ വിരമിക്കല്‍ പ്രായം താരതമ്യേന കുറവാണ്. പുരുഷന്മാര്ക്ക് 60ഉം സ്ത്രീകള്‍ക്ക് 55ഉം ആണ് നിലവിലെ പ്രായപരിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: