വാടാനപ്പള്ളി: പകര്‍ച്ചപനി ഭീഷണി നിലനില്‍ക്കേ നീരൊഴുക്കുള്ള തോട്ടില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുന്നു. വാടാനപ്പള്ളി ആര്‍സിയുപി സ്കൂളിന് കിഴക്ക് സ്വകാര്യവ്യക്തിയുടെ തോട്ടിലാണ് മാലിന്യം തള്ളുന്നത്. അറവുമാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയവയാണ് തോട്ടില്‍ വലിച്ചെറിയുന്നത്. അഴുകിയ മാലിന്യം കെട്ടി ക്കിടന്ന് പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധവുമുണ്ട്. മാലിന്യം നിറ ഞ്ഞ വെള്ളം പഞ്ചായത്ത് തോട്ടിലേക്കും കനോലികനാലിലേക്കും ഒഴുകിപോകുന്നത് രോഗഭീതി വര്‍ദ്ധിപ്പിക്കുന്നു. <br/>
തോട്ടില്‍ കുളിക്കുന്നവര്‍ക്കും വസ്ത്രങ്ങള്‍ കഴുകുന്നവര്‍ക്കും ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി പരാതിയുണ്ട്. ലോഡ് കണക്കിന് മാലിന്യമാണ് തോട്ടില്‍ ദിനംപ്രതി തള്ളുന്നത്. തോട് നികത്തുന്നതിനെതിരേ നടപടിയെടുക്കാന്‍ റവന്യൂ അധികൃതരോ മാലിന്യം തള്ളുന്നതിനെതിരേ നിയമനടപടിയെടുക്കാന്‍ ആരോഗ്യവകുപ്പോ തയ്യാറാകുന്നില്ല. <br/>
വെള്ളക്കെട്ടും രോഗഭീതിയും വര്‍ധിച്ചുകൊണ്ടിരിക്കെ മാലിന്യനിക്ഷേപം കണ്ടിട്ടും പ്രശ്നം അവഗണിക്കുന്ന അധികൃതരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. തോട്ടിലെ മാലിന്യം നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം. കഴിഞ്ഞദിവസം മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. മാലിന്യങ്ങള്‍ ക്കിടയില് അഴുകിയ നിലയിലായിരുന്നു മൃതദേഹം. ഈ ദുരവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ആരോഗ്യവകുപ്പ് പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. മാലിന്യം തള്ളുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയാത്ത ആരോഗ്യവകുപ്പിന്റെ നിലപാടിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.<br/><br/>
പ്രതികരിക്കാൻ ഇവിടെ എഴുതുക: