ന്യൂദല്‍ഹി: വോട്ടിനു കോഴ വിവാദത്തില്‍ സമാജ് വാദി പാര്‍ട്ടി നേതാവും എം.പിയുമായ രേവതി രമണ്‍സിങ്ങിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനു വിധേയനാകാന്‍ രമണ്‍സിങ് ദക്ഷിണ ദല്‍ഹിയിലെ ക്രൈബ്രാഞ്ച് ഓഫിസില്‍ എത്തുകയായിരുന്നു.
ജൂലായ് 29നു ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. 2008ലെ വിശ്വാസവോട്ടെടുപ്പില്‍ യു.പി.എ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ബി.ജെ.പി എം.പിമാര്‍ക്കു കോഴ നല്‍കിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: