സന: യെമനിലെ തീരദേശ നഗരമായ ആദനിലെ ആര്‍മി ക്യാമ്പിന് സമീപമുണ്ടായ ചാംവേര് ബോംബ് സ്ഫോടനത്തില്‍ എട്ട് സൈനീകര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. ആര്‍മി ഗേറ്റിനു സമീപത്തേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച പിക് അപ് വാന്‍ ഓടിച്ചു കയറ്റിയാണ് ചാവേര്‍ സ്ഫോടനം നടത്തിയത്.
അല്‍- ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികള്‍ പ്രക്ഷോഭം നടത്തുന്ന അബിയാനിലേക്ക് പോകുന്നതിനായി പട്ടാളക്കാര്‍ സൈനിക വാഹനത്തില്‍ കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് തൊട്ടടുത്തായി സ്ഫോടനമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: