തിമ്പു: ദക്ഷിണേഷ്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദമാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം പ്രസ്താവിച്ചു. സ്വന്തം മണ്ണില്നിന്നുയരുന്ന ഭീകരവാദത്തിന് രാജ്യത്തിന് പുറത്തുള്ള ആരുടെയെങ്കിലും പേരില്‍ പഴിചാരി ഒരു രാജ്യത്തിനും രക്ഷപ്പെടാനാവില്ലെന്ന് പാക്കിസ്ഥാനെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് ചിദംബരം മുന്നറിയിപ്പ് നല്കി.
ഭീകരവാദത്തെ അതിന്റെ പ്രഭവകേന്ദ്രമായ പരിശീലനക്യാമ്പുകളിലും ഒളിത്താവളങ്ങളിലും കണ്ടെത്തി നേരിടാനുള്ള ശ്രമങ്ങളെ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരര്‍ എന്ന ചേരിതിരിവില്‍പ്പെടുത്തി തുരങ്കംവെക്കുന്നതിനെ സാര്‍ക്ക് രാജ്യങ്ങളുടെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തില്‍ അദ്ദേഹം അപലപിച്ചു.
ഇതിനിടെ ഭാരതസര്‍ക്കാര്‍ ഗുലാം നബി ഫായിയുടെ ചാരപ്രവര്‍ത്തനങ്ങളെക്കുറിച്ച് അമേരിക്കയച്ച കത്ത് ഇന്ത്യയിലെ ഒരു സ്വകാര്യ ചാനലിന് ലഭിച്ചു. ഗുലാം നബി ഫായിയെ പ്രകീര്‍ത്തിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റെന്റ കത്തിലുള്ള തന്റെ ഉല്‍ക്കണ്ഠ ഇന്ത്യന്‍ സ്ഥാനപതിയായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍റേ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിനെ അറിയിച്ചിരുന്നു. 67 കാരനായ ഫായ്ക്ക് ഐഎസ്ഐ ബന്ധമുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന കണ്ടെത്തിയിരുന്നു. കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കയിലെ നിയമനിര്‍മാതാക്കളെ സ്വാധീനിക്കാന്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയില്‍ നിന്ന് പണം കൈപ്പറ്റിയതിനായിരുന്നു അറസ്റ്റ്. ഈയാഴ്ച ആദ്യം കുല്‍ഗം ജില്ലയില്‍ രണ്ട് പട്ടാളക്കാര്‍ ഒരു സ്ത്രീയെ ഉപദ്രവിച്ചതിനെതിരെ ശബ്ദമുയര്‍ത്താനും ബുധനാഴ്ച മുതല്‍ വീട്ടുതടങ്കലിലായ ഹുറിയത്ത് നേതാവ് ജനങ്ങളോടാവശ്യപ്പെട്ടിരുന്നു. ഇതേസമയം താഴ്വര ശാന്തമാണെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: