ന്യൂദല്‍ഹി: ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തിലെ തീപിടിത്തം, വിദ്യാര്‍ത്ഥികളുടെ ശ്രദ്ധമൂലം വന്‍ദുരന്തം ഒഴിവായി. പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ എന്‍ജിനിലുണ്ടായ തീപിടിത്തം അഞ്ച് ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് പോലീസിനെ അറിയിച്ചത്.
ജൂലൈ 17-ാം തിയതി രാത്രി 1.45 ന് 339 യാത്രക്കാരും 16 ജോലിക്കാരുമായി ദല്‍ഹി എയര്‍പോര്‍ട്ടില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-101 വിമാനത്തിന്റെ എന്‍ജിനിലാണ് സാങ്കേതിക തകരാറുമൂലം തീ കണ്ടത്. വിമാനം ദല്‍ഹിയിലെ മാളവ്യ നഗര്‍ കോളനിക്കുമുകളിലെത്തിയിരുന്നപ്പോഴാണ് സംഭവം.
വിമാനത്തിലെ അഞ്ച് ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പോലീസിനെ വിളിക്കുകയും അവര്‍ ഉടനെ എയര്‍ട്രാഫിക് കണ്ട്രോളില് അറിയിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: