സിയാച്ചിന്‍: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിന്‍ ഹിമനിരയില് രണ്ട് ഇന്ത്യന്‍ പട്ടാള ഉദ്യോഗസ്ഥര്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പട്ടാളക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് പട്ടാള ഉദ്യോഗസ്ഥന് പറഞ്ഞു. തീപിടുത്തം എങ്ങനെയാണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ഭരണവിഭാഗത്തിന്റെ അതിര്‍ത്തിയാണ് സിയാച്ചിന്‍ കൂടാതെ കാശ്മീരിന്റെ ഒരു ഭാഗവും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനിലുണ്ട്. യുദ്ധപരമായും നയതന്ത്രപരമായും പ്രാധാന്യമുള്ള ഹിമനിരകളാണ് സിയാച്ചിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: