കോട്ടയം: തീവണ്ടിയില്‍ മാനഭംഗശ്രമം. അഭിഭാഷകന് പിടിയില്‍. മുപ്പത്തഞ്ചുകാരിയായ സ്ത്രീയെ തീവണ്ടിയില്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അഭിഭാഷകന് കൊല്ലം തൃക്കടവൂര്‍ ശ്രീസായിവത്സം വീട്ടില്‍ ശ്രീരാജ് സി.കൃഷ്ണനാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ മംഗലാപുരം-തിരുവനന്തപുരം തീവണ്ടിയില്‍ വച്ചായിരുന്നു സംഭവം. തീവണ്ടി എറണാകുളം സ്റ്റേഷനില്‍ നിന്നും നീങ്ങിയതോടെ ഉറങ്ങിക്കിടന്ന വീട്ടമ്മയായ സ്ത്രീയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മംഗലാപുരം-തിരുവനന്തപുരം6348 തീവണ്ടിയില്‍ എഎസ് 5-58-ാം നമ്പര്‍ സീറ്റില്‍ മയക്കത്തിലായിരുന്ന വീട്ടമ്മയെ എറണാകുളത്തിനും തൃപ്പൂണിത്തുറയ്ക്കും ഇടയില്‍വച്ച് അഭിഭാഷകന് കടന്നുപിടിക്കുകയായിരുന്നു. കോട്ടയം റെയില്‍വേ എസ്ഐ ടി.എം. ശശികുമാര്‍ ഇയാളെ അറസ്റ്റുചെയ്തു. പ്രതിയെ ഇന്നലെ കോട്ടയം ഒന്നാംക്ളാസ് മജിസ്ട്രേട്ടു മുമ്പാകെ ഹാജരാക്കി. തുടര്‍ ന്നുള്ള കേസ് എറണാകുളം പോലീസിനു കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: