ചെന്നൈ: രാജ്യത്ത് വേഗം വികാസം പ്രാപിക്കുന്നതും സാമ്പത്തിക മേഖലയ്ക്ക് കാര്യമായ സംഭാവന നല്‍കുന്നതുമായ മേഖലയാണ് വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ നിലവിലുളള 11 പഞ്ചവത്സര പദ്ധതിയില്‍ ഈ മേഖലയുടെ ഉന്നതിക്കായി സര്‍ക്കാര്‍ ഒരു നിശ്ചിത തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുകൂടാതെ അസോചം നടത്തിയ സര്‍വെ പ്രകാരം തെരഞ്ഞെടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് വിദ്യാഭ്യാസ മേഖലയില്‍ 4,500 കോടി രൂപയുടെ മുതല്‍മുടക്കിന് സ്വകാര്യ കമ്പനികള്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ കമ്പനികളുടെ നിക്ഷേപം വിദ്യാഭ്യാസ മേഖലയില്‍ 2009 ലെ 129 മില്ല്യണ്‍ ഡോളറില്‍നിന്നും 2010 ല്‍ 180 മില്ല്യണ്‍ ഡോളറായി വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാങ്കേതിക വിദ്യ വികാസം പ്രാപിച്ച രാജ്യത്തെ പരമ്പരാഗത രീതിയിലുള്ള അധ്യാപക പഠനത്തിന് ഫിസലിറ്റി ഗ്രോത്ത് പാര്‍ട്ട്ണേഴ്സ് ഇന്ത്യ (എഫ്ജിപിഐ) 15 മില്യണ്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ക്ലാസ് മുറികളിലെ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഇത് രാജ്യത്ത് നിലനില്‍ക്കുന്ന വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ സഹായകമാകുമെന്നും വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ മുഖം കൊണ്ടുവരുമെന്നും എഫ്ജിപിഐ അധികൃതര്‍ കരുതുന്നതായാണ് സര്‍വെ റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: