തിരുവനന്തപുരം: പാര്‍ട്ടിക്കാര്യങ്ങള്‍ മാധ്യമങ്ങളോടു വിളിച്ചു പറയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.എല്‍.എമാര്‍ക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
നിയമസഭ സമ്മേളിക്കുമ്പോള്‍ എല്ലാ യു.ഡി.എഫ് എം.എല്‍.എമാരും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭരണകക്ഷിയംഗങ്ങള്‍ കള്ളുഷാപ്പിലോ ചായക്കടയിലെ പോയെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശം ശരിയല്ല. വി.എസ് പറഞ്ഞതു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു ചേര്‍ന്ന വിശേഷണം അല്ല.
കോണ്‍ഗ്രസുകാര്‍ ആരും കള്ളു ഷാപ്പില് പോയിട്ടില്ല. ആ സംസ്കാരം കമ്മ്യൂണിസ്റ്റുകാര്‍ക്കാണ് ഉള്ളത്. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെങ്കില്‍ എന്തുകൊണ്ടു വോട്ടു ചെയ്തു പ്രതിപക്ഷം സര്‍ക്കാരിനെ തോല്പ്പിച്ചില്ലെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: