എരുമേലി : അയ്യപ്പസ്വാമിയുടെ അവതാര ലക്ഷ്യപൂര്‍ത്തീകരണത്തിന് സാക്ഷിയായിത്തീര്‍ന്ന ശബരിമല തീര്‍ത്ഥാടനവും ചരിത്രപ്രസിദ്ധമായ പേട്ടതുള്ളലുമൊക്കെ പുണ്യഭൂമിയില്‍ സാക്ഷാത്കരിച്ച എരുമേലി പുത്തന്‍വീട് ഭക്തജനങ്ങളുടെ ദര്‍ശനപുണ്യക്ഷേത്രമായി തന്നെ സംരക്ഷിക്കപ്പെടണമെന്ന് അമ്പലപ്പുഴ പേട്ടസംഘം സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍ നേതൃത്വത്തിലുള്ള സംഘം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം അഗ്നിക്കിരയായ പുത്തന്‍വീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അമ്പലപ്പുഴ പേട്ടസംഘം. ഇന്നലെ ഉച്ചയോടെ എത്തിയ സംഘത്തെ ആദരപൂര്‍വ്വം പുത്തന്‍വീട് തറവാട്ടുകാര് സ്വീകരിച്ചു. ചരിത്രപ്രസിദ്ധമായ എരുമേലി അമ്പലപ്പുഴ പേട്ടതുള്ളല്‍ അയ്യപ്പസ്വാമിയുടെ സ്മരണയുണര്‍ത്തുന്നതായും അതുകൊണ്ട് പുത്തന്‍വീടിണ്റ്റെ യശ്ശസ്സ് തലമുറകളോളം നിലനില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എരുമേലി പേട്ടതുള്ളലിണ്റ്റെ ചരിത്രകഥയുടെ തുടക്കവും പുത്തന്‍വീട്ടില്‍ നിന്നുമാണ് ആരംഭിക്കുന്നത്. മഹിഷിയെ നിഗ്രഹിക്കാനെത്തിയ മണികണ്ഠസ്വാമി പുത്തന്‍വീട്ടിലെത്തി അത്താഴം കഴിച്ച് അന്തിയുറങ്ങുകയും ചെയ്തു. പിറ്റെ ദിവസം പ്രഭാതത്തില്‍ ജനങ്ങളുടെ ആര്‍പ്പുവിളികളോടുകൂടിയ ആഹ്ളാദപ്രകടനങ്ങള്‍ കേട്ടാണ് നാട് ഉണര്‍ന്നത്. സംഭവമറിഞ്ഞ് പുത്തന്‍വീട്ടിലെ അമ്മൂമ്മയോട് മഹിഷി നിഗ്രഹമെന്ന തണ്റ്റെ അവതാരലക്ഷ്യത്തെക്കുറിച്ചും അതു നിര്‍വ്വഹിച്ചതായുള്ള സന്തോഷമാണ് നാട്ടില്‍ കേള്‍ക്കുന്നതെന്നും മണികണ്ഠസ്വാമി പറഞ്ഞു. അയ്യപ്പസ്വാമിയുടെ സ്മരണാര്‍ത്ഥം മഹിഷിയെ നിഗ്രഹിക്കുവാനുപയോഗിച്ച വാള് അമ്മൂമ്മയ്ക്ക് നല്കി മണികണ്ഠന് അപ്രത്യക്ഷമാകുകയും ചെയ്തു. തുടര്‍ന്നുള്ള ശബരിമല തീര്‍ത്ഥാടനം ഈ ചരിത്രകഥയെ തുടര്‍ന്ന് അനുസ്മരിപ്പിക്കുന്നതാണ് എരുമേലി പേട്ടതുള്ളല്‍ ആയിതീര്‍ന്നത്. ശബരിമല ക്ഷേത്രദര്‍ശനവും എരുമേലി പുത്തന്‍വീടുമൊക്കെ ആചാരാനുഷ്ഠാനമായി പേട്ടതുള്ളലുമായി ചേര്‍ന്നതാണ്. ഈ ചരിത്രസത്യത്തിണ്റ്റെ സാക്ഷാത്കാരമാണ് അമ്പലപ്പുഴ ആലങ്ങാട് സംഘത്തിണ്റ്റെ പേട്ടതുള്ളലെന്നും സംഘം അനുസ്മരിച്ചു. സംഘം പ്രസിഡണ്റ്റ് അംബുജാക്ഷന് നായരും മറ്റ് പ്രതിനിധികളും ഒപ്പമെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: