ബാലീനിഗ്രഹത്തിന് ശേഷം സീതാന്വേഷണത്തിന് അനുകൂല കാലാവസ്ഥ ഉണ്ടായതുവരെ ഗുഹയില്‍ തപസ്സുചെയ്ത കാലമാണ് ഇന്ന് രാമായണമാസമായി ആചരിക്കുന്ന കര്‍ക്കിടകമാസം.
മനുഷ്യ, മൃഗ, രാക്ഷസ, പക്ഷി, വൃക്ഷ ഇത്യാദി സര്വ്വവിഭാഗത്തേയും കോര്‍ത്തിണക്കി രചിച്ച കഥയാണ് രാമായണം. എല്ലാ വര്‍ണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടെഴുതിയ കഥ.
സൃഷ്ടിയുടെ ശ്രേയസ്സിന് സൃഷ്ടികര്‍ത്താവ് കാണിച്ച മാര്‍ഗ്ഗം ധര്‍മ്മം. അത് പൂര്‍ണ്ണമായും ജീവിച്ചുകാണിച്ച പ്രപഞ്ചം കാത്ത മര്യാദ പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ കഥ.
വാത്മീകി ഗിരിസംഭൂതാ
രാമസാഗര ഗാമിനീ
ഭൂതാനി ഭുവനം പുണ്യം
രാമായണ മഹാനദി.
വാത്മീകി എന്ന മഹാമലയില് നിന്നുത്ഭവിച്ച രാമനെന്ന സാഗരത്തിലേക്ക് പ്രവേശിക്കുന്ന രാമായണമെന്ന നദി പ്രപഞ്ചച്ചെ പുണ്യഭൂയിഷ്ടമാക്കുന്നു.
പുത്രധര്‍മ്മം, പതീധര്മ്മം, രാജധര്‍മ്മം, സഹോദരധര്‍മ്മം, മിത്രധര്‍മ്മം എന്നുവേണ്ട ധര്മ്മാവസ്ഥകളില് ഒന്നിനോടുപോലും വിമുഖത കാട്ടിയില്ല രാമന്.
“അവനി പുത്രിയോളം ഭാഗ്യമുണ്ടായി-
ട്ടവനിയിലൊരു പെണ്ണില്ലെന്നിങ്ങനെ
സകലലോകര്‍ പുകഴ്ത്തുന്നതുമിന്നു
വിപരീതമായ് വന്നു.”
എന്ന് സീത വിലപിക്കുന്നതായി കവി പാടി. ഇത് രാമനെ സംബന്ധിച്ചും തികച്ചും യോജിക്കും.
ഗീതാപരിത്യാഗത്തിന് ശേഷം ദേഹത്യാഗം വരെ വിരഹദുഃഖത്താല്‍ വെന്തു നീറുകയായിരുന്നു. ഏക പത്നീവ്രതപാലകനായ രാമന്.
ധര്‍മ്മ രക്ഷയ്ക്കായി രാജ്യം ത്യജിച്ചു രാമന് ധര്‍മ്മ രക്ഷയ്ക്കായി യുദ്ധം ചെയ്തു രാജ്യം നേടി പാണ്ഡവര്‍. രണ്ടുകൂട്ടരുടെയും ജീവിതം ദുഃഖമയം. സുഖമനുഭവിക്കാന്‍ ഇരുവിഭാഗത്തിനുമായില്ല. അവതാരമായാല്‍ പോലും ദേഹം ധരിച്ചാല്‍ ദുഃഖമനുഭവിച്ചേ മതിയാവൂ.
രഘുവംശ രാജാക്കന്മാരുടെ രാജധാനിയായിരുന്നു അയോദ്ധ്യ. സാകേതം എന്ന മറ്റൊരു നാമവും അയോദ്ധ്യയ്ക്കുണ്ട്.
യുദ്ധം ചെയ്തു ജയിക്കാന്‍ കഴിയാത്തതെന്നാണ് അയോദ്ധ്യ എന്ന വാക്കിന്റെ അര്‍ത്ഥം.
പുരാണപ്രസിദ്ധമായ അയോദ്ധ്യാ നഗരത്തെ ഹിന്ദു പുണ്യനഗരമായി കരുതുന്നു.
ശ്രേഷ്ഠശില്പിയായ മയന് തന്റെ ശില്പകലാ പാടവം മുഴുവന്‍ പ്രകടമാക്കി നിര്‍മ്മിച്ചതാണ് അയോദ്ധ്യാനഗരമെന്ന് വാത്മീകി പറയുന്നു.
90 നാഴികനീളവും 25 നാഴിക വീതിയും ഉണ്ടായിരുന്ന അയോദ്ധ്യ ധനമൃദ്ധവും സുഖവാസസ്ഥാനവുമായിരുന്നു.
രാമായണത്തില്‍ പറയുന്ന പേരുള്ള പല സ്ഥലങ്ങളും ഇന്നും അയോദ്ധ്യയില്‍ കാണാം.
യുഗവും ഭരണവും മാറിയേക്കാം. രാമായണത്തിന് മാറ്റമില്ല. രാമന് പകരം രാമനും രാമായണത്തിന് പകരം രാമായണവും മാത്രം.
ഉത്തമപുത്രന്, ഉത്തമപതി, ഉത്തമമിത്രം, ഉത്തമരാജന്‍ എല്ലാം എങ്ങനെ ആയിരിക്കണമെന്ന് സ്വജീവിതത്തിലൂടെ കാട്ടിയ മാതൃകാപുരുഷനാണ് ശ്രീരാമചന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: