ലണ്ടന്‍: സച്ചിന് തെണ്ടുല്‍ക്കറാണ് ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററെന്നു വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. സച്ചിനേക്കാള്‍ മികച്ച ക്രിക്കറ്റ് താരത്തെ ഇതുവരെ കണ്ടിട്ടില്ല. പതിനാറാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇറങ്ങിയ സച്ചിനു 38 വയസായി. ഈ പ്രായത്തില്‍ അദ്ദേഹത്തേക്കാള്‍ മികച്ച കളിക്കാരനില്ലെന്നും ലാറ പറഞ്ഞു.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സംഘടിപ്പിച്ച അത്താഴവിരുന്നിനിടയിലുള്ള ചര്‍ച്ചയിലാണ് ലാറ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. എത്രയോ പേര് വന്നു പോയി പക്ഷെ അവരാരും സച്ചിനോളം മികച്ചവരായിരുന്നില്ല. ഇപ്പോഴും സച്ചിന് തന്നെയാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്മാന്. സച്ചിന് നൂറാം സെഞ്ച്വറി തികയ്ക്കുന്നതു കാണാന്‍ താന്‍ ലോഡ്സിലേക്കു പോകുമെന്നും ലാറ കൂട്ടിച്ചേര്‍ത്തു.
സച്ചിനെ ആധുനിക ക്രിക്കറ്റിലെ ബ്രാഡ്മാനായിട്ടാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അലക് സ്റ്റൂവര്‍ട്ട് വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ധാരാളം ദൈവങ്ങളുണ്ടെന്നും സച്ചിനും അതിലൊന്നാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യന്‍ ബാറ്റ്സ്മാന് രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: