കുറവിലങ്ങാട്: കയ്യേറ്റം ഒഴിപ്പിക്കാന്‍ പഞ്ചായത്ത് തയ്യാറാവുന്നില്ലെന്ന് പരാതി. പുറമ്പോക്ക് കയ്യേറ്റം ഒഴിപ്പിക്കാനുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം നടപ്പാക്കുന്നതില്‍ അധികൃതര്‍ക്ക് വിമുഖത. പഞ്ചായത്തില്‍ വലിയതോടിനോടു ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമി ഏതാനും വ്യക്തികള്‍ വ്യാപകമായി കയ്യേറിയിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍ വില്ലേജ് ഓഫിസ് അധികൃതരുടെ സഹകരണത്തോടെ പുറമ്പോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്താനോ കയ്യേറ്റമുണ്ടെങ്കില്‍ ഒഴിപ്പിക്കാനോ പഞ്ചായത്ത് നടപടിയെടുക്കുന്നില്ല. ഏതാനും ആഴ്ച മുന്‍പ് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. റോഡ്, തോട് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയെടുക്കാത്തതു മൂലം ടൗണിലെ ഗതാഗതകുരുക്ക് ഉള്‍പ്പെടെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്നില്ല. വര്‍ഷങ്ങളായി പണി പൂര്‍ത്തിയാവാതെ കിടക്കുന്ന ബൈപാസ് റോഡ് ഇതിനുദാഹരണമാണ്. ഒരു ദശാബ്ദം മുന്‍പ് മുക്കാല്‍ ാഗത്തോളം പൂര്‍ത്തിയാക്കിയ ബൈപാസ് റോഡ് ഇപ്പോഴും ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല. മുട്ടുങ്കല്‍ ജംക്ഷനില്‍ നിന്ന് ആരംഭിച്ച് പാറ്റാനിക്കവലിയില് അവസാനിക്കുന്ന ബൈപാസ് പാലാ-വൈക്കം റോഡിനു കുറുകെയാണ് കടന്നുപോകുന്നത്. പത്ത് വര്‍ഷം മുന്‍പ് ൫൦ ലക്ഷം രൂപ മുടക്കി നിര്‍മിച്ച ഈ സമാന്തര പാത ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ സ്ഥലം വിട്ടുകിട്ടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ ഉറപ്പ് നല്‍കാറുണ്ട്. നിലവിലുള്ള രൂപരേഖയനുസരിച്ച് ബൈപാസ് പൂര്‍ത്തിയാക്കണമെന്നും ഇതിനായി വലിയതോടിണ്റ്റെ കരയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: