വൈക്കം: മഹാദേവ ക്ഷേത്രത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ എത്തി ക്ഷേത്രത്തിണ്റ്റെ ചിത്രം പകര്‍ത്തിയ വ്യക്തിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ദേവസ്വം ഗാര്‍ഡിനെ കാണിച്ചു നല്‍കിയിട്ടും ചോദ്യം ചെയ്യാന്‍ തയാറാകാതെ വിട്ടയച്ച നടപടിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. സംഭവത്തേപ്പറ്റി പരാതി നല്‍കിയിട്ടും പോലീസിന് കൈമാറാന്‍ തയ്യാറാകാത്ത ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്. വെള്ളിയാഴിച്ച വൈകുന്നേരം ക്ഷേതത്തിലെത്തിയ ഇയാള്‍ ക്ഷേത്ര നാലമ്പലത്തിനുള്ളില്‍ കയറി 5.30ന് പുറത്തേക്ക് വന്ന് ഫോട്ടോ എടുക്കുന്നത് കണ്ട ഒരു ഭക്തന് ഉടന്‍ വടക്കേനടയിലുള്ള സെക്യൂരിറ്റി ഗാര്ഡിണ്റ്റെ മുറിയിലെത്തി വിവരം പറഞ്ഞെങ്കിലും വടക്കേനടവഴി അയാള്‍ വന്നാല്‍ ചോദിക്കാം എന്ന മറുപടിയാണ് ഗാര്‍ഡ് നല്‍കിയത്. ഫോട്ടോ എടുത്ത വ്യക്തിയുടെ പുറകെ ഭക്തന് പോയയെങ്കിലും അയാളെ കണ്ടത്താനായില്ല.തുടര്‍ന്ന് സംഭവം അറിയിക്കുവാന്‍ ദേവസ്വം അഡ്മിനിസ്ടേറ്റിവ് ഒഫിലെത്തി എങ്കിലും ഓഫീസര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല.അദ്ദേഹത്തിണ്റ്റെ മെബൈലില്‍ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ ദേവസ്വം അകൗണ്ടിനെ അറിയിക്കുകയും ഗാര്‍ഡിനെതിരെ പരാതിനല്‍കുകയും ചെയ്തു. സംശയാസ്പദമായി ക്ഷേത്രത്തില്‍ ഫോട്ടോ എടുത്തയാളെ പരാതി നല്കിയ ഭക്തന് കച്ചേരിക്കവലയില്വെച്ച് വൈകുന്നേരം 4.45 ന് കണ്ടിരുന്നു ഇയാളുടെ കൂടെ പര്‍ദ്ദയിട്ട ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര് ഉണ്ടായിരുന്നു. ഇവര്‍ക്ക് എല്ലാവര്ക്കും ഉത്തരേന്ത്യന്‍ ചായയുണ്ടായിരുന്നുഇതാണ് സംശയത്തിന് കാരണമായത്.വൈകിട്ട് പോലീസിനെ ഫോണ്‍ മുഖാന്തരം അറിയിച്ചു.ഇന്ത്യയിലെ തീവ്രവാദി ഭിഷണിയുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് വൈക്കം മഹാദേവ. ക്ഷേത്രം.കേരളത്തിതെ പല രാജാക്കന്മ്മാരുയെയും ആരാധനാ മൂര്‍ത്തിയായ വൈക്കത്തന് അമൂല്യങ്ങളായ രക്നങ്ങളും സ്വര്‍ണ്ണങ്ങളും നാടുവാഴികള്‍ കാണിക്ക അര്‍പ്പിച്ചിട്ടുണ്ട്. ദേവസ്വം അധികാരികളുടെ കടുത്ത അവഗണനയാണ് എന്നും വൈക്കത്തമ്പലത്തിനുള്ളത്.ദേവസ്വം ജീവനക്കാരന് ക്ഷേത്രത്തിനുള്ളില്മദ്യപിച്ച സംഭവം വരെ ഇവിടെ ഉണ്ടായിട്ടുണ്ട് .പൂജാരിമാര്‍ വരെ വിവാദങ്ങളില്പെട്ടിടുണ്ട്. ഒരു പൂജാരിയെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.ഒരു തീവ്ര വാദസംഘടനയുടെ നേതാവിണ്റ്റെ വീട്ടില്‍ നിന്ന് ക്ഷേത്രത്തിണ്റ്റെ റൂട്ട് മാപ്പ് കണ്ടത്തിയതോടെയാണ് ക്ഷേത്രം പോലീസിണ്റ്റെ നിരിക്ഷണത്തിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: