കോഴിക്കോട് : വധശ്രമ കേസില്‍ കെ.എ. റൗഫിനെ പോലീസ് ചോദ്യംചെയ്തു. മഹാരാഷ്ട്ര പോലീസിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് കണ്ട്രോള് റൂം അസിസ്റ്റന്റ് കമ്മിഷണര്‍ ജയ്സണ്‍ എബ്രാഹാമാണ് ചോദ്യംചെയ്തത്.
മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ ദോഡമാര്ഗ് താലൂക്കിലെ ഷിറങ്ക വില്ലേജിന്റെ ഗ്രാമമുഖ്യനെ റൗഫ് വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് പോലീസ് നടപടി. രണ്ടു മാസം മുന്‍പാണ് സംഭവം നടന്നത്. പ്രാദേശിക നേതാവാണ് ഇതുസംബന്ധിച്ച പരാതി ഡി.ജി.പി ജേക്കബ് പുന്നൂസിനു നല്‍കിയത്.
ദോഡമാര്ഗ് താലൂക്കില്‍ 342 ഏക്കര്‍ ഭൂമി റൗഫിന്റെ ഉടമസ്ഥതയിലുണ്ട്. ഈ ഭൂമി വാങ്ങിയതെ വ്യാജരേഖ ഉപയോഗിച്ചാണെന്ന കേസ് റൗഫിനെതിരെയുണ്ട്. ഈ ഭൂമിയോടു ചേര്‍ന്നുള്ള ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. ഈ ക്ഷേത്രത്തിലേക്ക് റൗഫ് മാംസകഷണങ്ങള്‍ വലിച്ചീറിയുകയും ക്ഷേത്രത്തിന്റെ പരിശുദ്ധി ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും ഗ്രാമമുഖ്യന് പരാതിയുണ്ടായിരുന്നു.
പരാതി ഉന്നയിച്ച ഗ്രാമമുഖ്യനെ രണ്ടുമാസം മുമ്പ് വധിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിക്കാരന് ഉന്നയിക്കുന്നത്. എന്നാല്‍ പുതിയ ഗൂഡാലോചനയുടെ ഭാഗമാണ് കേസെന്ന് റൗഫ് പറഞ്ഞു. കേസില്‍ കുടുക്കാന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ ചരട് വലിച്ചതിന്റെ തെളിവുകളും രേഖകളും തന്റെ പക്കലുണ്ടെന്നും റൗഫ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: