കോട്ടയം: കോട്ടയം കുറിച്ചി ആതുരാശ്രമ സ്ഥാപകന്‍ സ്വാമി ആതുരദാസ് (98) സമാധിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കുറിച്ചി ആതുരാശ്രമം ഹോമിയോ കോളേജ്, ആതുര സേവാ സംഘം, വിദ്യാധിരാജ ബ്രഹ്മ വിദ്യാശ്രമം ട്രസ്റ്റ് എന്നിവയുടെ സ്ഥാപകനാണ്.
ചന്നാനിക്കാട് ചേട്ടിയാത്തുവീട്ടില് അയ്യപ്പ കുറുപ്പിന്റെയും കുഞ്ഞുപെണ്ണമ്മയുടെയും മകനായ ആതുരദാസ് ഇരുപഞ്ചിയഞ്ചാം വയസില്‍ ഭക്താനന്ദ സ്വാമിയുടെ ശിഷ്യത്വം സ്വീകരിച്ചു സന്യാസം ആരംഭിച്ചു. ചട്ടമ്പി സ്വാമിയുടെ ശിഷ്യനാണ് ഭക്താനന്ദ സ്വാമി.
പ്രകൃതി ചികിത്സ, ഹോമിയോപ്പതി എന്നിവയിലൂടെയാണ് സ്വാമി ആതുരശുശ്രൂഷ രംഗത്തെത്തിയത്. സാമൂഹിക, ആത്മീയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി കേരളത്തിനകത്തും പുറത്തും സ്ഥാപനങ്ങള്‍ തുടങ്ങി.
ഹോമിയോ കോളേജ്, ആശുപത്രി, വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, ആശ്രമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആതുരാശ്രമം ഹോമിയോ മെഡിക്കല്‍ കോളേജ് പ്രമുഖ ഗവേഷണ സ്ഥാപനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: