കോട്ടയം: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട കേസിണ്റ്റെ വിസ്താരത്തിനിടെ മുങ്ങിയ പ്രധാനസാക്ഷികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കടുത്തുരുത്തി കോതനല്ലൂരില്‍ ൨൦൧൦ ഫെബ്രുവരി ൨൩ന് രാത്രിയില്‍ നടന്ന ബലാത്സംഗകേസ് കോട്ടയം അഡീഷണല്‍ ജില്ലാ കോടതി (സ്പെഷ്യല്‍)യില്‍ വിസ്താരം നടന്നുവരുന്നതിനിടെയാണ് മുഖ്യസാക്ഷികളായിരുന്ന ദമ്പതികള്‍ കോടതിയിലെത്താതെ മുങ്ങിയത്കോതനല്ലൂറ് സ്വദേശികളായ ബേബി, ഭാര്യ റാണി എന്നിവരാണ് ശനിയാഴ്ച കോടതി പരിസരത്തുണ്ടായിരുന്നിട്ടും കോടതിയില്‍ കയറാതിരുന്നത്. പിന്നീട് കോടതി വാറണ്റ്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപ്പെട്ട് ഇവരെ കോടതിയില്‍ ഹാജരാക്കി. സംഭവ ദിവസം രാത്രി മാനഭംഗത്തിനിരയായ യുവതി ബേബിയുടെയും റാണിയുടെയും വീട്ടിലെത്തിയാണ് സഹായം അഭ്യര്‍ത്ഥിച്ചത്. പീഡനത്തിനിരയായ യുവതിക്ക് പാവാട നല്‍കിയത് ഈ വീട്ടില്‍ നിന്നാണ്കോടതിയില് നല്കിയ മൊഴിയില്‍ ഈ സംഭവങ്ങളെല്ലാം ദമ്പതികള്‍ വ്യക്തമാക്കി. ഒമ്പതുപേരെ ഇതുവരെ വിസ്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിസ്താരം ആരംഭിച്ചത്. നാളെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വിസ്തരിക്കുമെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. ജയചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: