ന്നുപാലാ: സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദിഷ്ട ശബരി റയില്‍ പാതയോടുള്ള അവഗണനക്കെതിരെ ബിജെപി പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് സംസ്ഥാന കാമ്പയിന് കമ്മറ്റി കണ്‍വീനര്‍ അഡ്വ:എന്‍.കെ.നാരായണന് നമ്പൂതിരി പാലാ നിയോജക മണ്ഡലം അദ്ധ്യക്ഷന്‍ പി.പി. നിര്‍മ്മലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിണ്റ്റെ ഭാഗമായി ജൂലൈ ൨൨-ന് വൈകിട്ട് മൂന്നിന് പാലായില്‍ വാന്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ശബരിപാതയുടെ കാര്യത്തില്‍ ബജറ്റിലെ മൗനം പാത അട്ടിമറിക്കാനുള്ള ഗൂഢനീക്കത്തിണ്റ്റെ ഭാഗമാണെന്ന് ആശങ്കയുണ്ട്. പാത അലൈന്മെണ്റ്റിണ്റ്റെ കാര്യത്തിലെ അനശ്ചിതത്വത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ വ്യത്യസ്ത നിലപാടുകളും ആശങ്കവര്ദ്ധിപ്പിക്കുന്നുണ്ട്. എരുമേലി ടൗണ്ഷിപ്പിലാക്കുന്ന കാര്യം പറയുന്നുണ്ടെങ്കിലും ബജറ്റില്‍ തുക കൊള്ളിച്ചിട്ടില്ല. നിര്‍ദ്ദിഷ്ട ഭരണങ്ങാനം വികസന അഥോറിറ്റിയുടെ കീഴില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ നാലമ്പലവും വാഴ്ത്തപ്പെട്ട കുഞ്ഞച്ചണ്റ്റെ കബറിടവും സ്ഥിതിചെയ്യുന്ന രാമപുരം ഗ്രാമപഞ്ചായത്തും, ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂറ്‍ ഉള്‍പ്പെടുന്ന മുത്തോലി ഗ്രാമപഞ്ചായത്തും ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നിയോജകമണ്ഡലം ജന:സെക്രട്ടറി കെ.എന്‍. മോഹനന്, സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ്, കെ.ജി. ഗിരീഷ്, മുത്തോലി ഗ്രാമപഞ്ചായത്ത് അംഗം ജി. രണ്‍ജിത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: