തൃശൂര്‍ : സഹകരണവകുപ്പ് നടപ്പാക്കുന്ന ആശ്വാസ് പദ്ധതി ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം തൃശൂരില്‍ നടന്നു.
പ്രാഥമിക സഹകരണ സം ഘം പ്രസിഡന്റ് സെക്രട്ടറി, ജില്ലയിലെ മള്‍ട്ടിപര്‍പ്പസ് സം ഘങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, അര്‍ബന്‍ ബാങ്കുക ളുടെ ചെയര്മാന് , ജനറല്‍ മാനേജര്‍, സര്‍ക്കിള്‍ സഹക രണ സംഘം യൂണിയന് പ്രതി നിധികള്‍, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍മാര്‍ തുടങ്ങി ക്രഡിറ്റ് മേഖലയെ പ്രതിനിധീ കരിക്കുന്ന മുഴുവന്‍ സ്ഥാപന ങ്ങളുടെയും പ്രതിനിധികളുടെ യോഗമാണ് ജവഹര്‍ലാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്നത്. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് സഹക രണ സംഘ ങ്ങളുടെയും ബാങ്കുകളുടെയും കുടിശ്ശിക കുറയ്ക്കുന്നതിനും കുടിശ്ശിക ക്കാര്‍ക്ക് ആശ്വാസം നല്കുന്ന തിനും ആവിഷ്കരിച്ച പദ്ധതിയാണ് ആശ്വാസ് -2011. ആഗ. 14 വരെ ഈ പദ്ധതി നടപ്പാ ക്കും. പദ്ധതി നടത്തിപ്പിന് ജില്ലാ സഹകരണ ബാങ്ക് പ്ര സിഡന്റ് ചെയര്‍മാനും സഹക രണ സംഘം ജോയിന്റ് രജിസ് ട്രാര്‍ കണ്‍വീനറുമായുള്ള ജില്ലാതല സമിതിക്ക് രൂപം നല്‍കുന്നതിന് നിര്‍ദ്ദേശിച്ചി ട്ടുണ്ട്. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്മാര് പി.എ.സി.എസ്. അസോസി യേഷന്‍ ഭാര വാഹികള്‍, ജില്ലയിലെ സഹകരണ മേഖല യെ പ്രതിനിധീക രിക്കുന്ന മറ്റു പ്രതിനിധികള്‍ , തൃത്താല തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭാര വാഹികള്‍ , ജില്ലയിലെ എം.എല്‍.എ മാര്‍ എന്നിവര്‍ കമ്മിറ്റി യിലെ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: