ലണ്ടന്‍: ഫോണ്‍ ചോര്‍ത്തിയ കേസില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ മുന്‍ വാര്‍ത്താവിനിമയ തലവന്‍ ആന്‍ഡി കോള്‍സണെ അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പോലീസിന് കോഴ നല്‍കിയതിനും പത്രധര്മ്മത്തിന് നിരക്കാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
2003 മുതല്‍ 2007വരെ മാധ്യമ ഭീമന് റുപെര്‍ട്ട് മര്‍ഡോക്കിന്റെ ന്യൂസ് ഒഫ് ദ് വേള്‍ഡ് റോയല്‍ പത്രത്തിന്റെ എഡിറ്ററായിരുന്നു ആന്‍ഡി കോള്‍സണ്‍. സെലിബ്രിറ്റികളുടെ ഫോണ്‍ സന്ദേശങ്ങള്‍ ഇയാള്‍ ചോര്‍ത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
2002ല്‍ 13 വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു മൊബൈല്‍ ഫോണ്‍ സന്ദേശം പോലീസ് ചോര്‍ത്തിയിരുന്നു. ഈ സന്ദേശം ആന്‍ഡി കോള്‍സണ്‍ പത്രത്തിലൂടെ പുറത്തുവിട്ടെന്നു പിന്നീട് കണ്ടെത്തി.
ബ്രിട്ടണിലെ ഏറ്റവും പഴക്കമുള്ള ന്യൂസ് ഒഫ് ദ് വേള്‍ഡ് പത്രം നിര്‍ത്തുന്നതായി മര്‍ഡോക് വ്യാഴാഴ്ച അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: