തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ‘ബി’നിലവറയുടെ വാതില്‍ ഏതെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ച് തകര്‍ക്കില്ല. രണ്ടുതവണ വാതില്‍ തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ ഈ നിലവറ തുറക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഒന്നുകൂടി പരിശ്രമിക്കും. സ്വാഭാവിക നിലയില്‍ തുറക്കാന്‍ പറ്റുന്നില്ലെങ്കില്‍ അക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനാണ് കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ തീരുമാനം.
‘ബി’ നിലവറയ്ക്ക് മൂന്നുവാതിലുകളുണ്ട്. ആദ്യത്തേത് ഇരുമ്പ് ഗ്രില്‍ ആണ്. രണ്ടാമത്തേത് മരംകൊണ്ടുള്ളതും. ഇവ രണ്ടും തുറക്കാന്‍ പ്രയാസമുണ്ടായില്ല. മൂന്നാമത്തേത് ഉരുക്കുവാതിലാണ്. മൂന്നു ലിവറുള്ള പൂട്ടാണ് ഇതിനുള്ളത്. രണ്ട് ലിവര്‍ മാറ്റാന്‍ കഴിഞ്ഞു. മൂന്നാമത്തേത് അനങ്ങുന്നില്ല. പിഡബ്ല്യുഡി വകുപ്പിലെ രണ്ട് ചീഫ് എഞ്ചിനീയര്‍മാരുടെ സഹായം തേടി പരിശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല.
വാതില്‍ വെട്ടിപ്പൊളിക്കാനോ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോഗിച്ചോ തുറക്കുന്നതിനോട് ക്ഷേത്രത്തിലെ മുഖ്യപൂജാരിക്കോ പ്രത്യേക സംഘത്തിലെ അംഗങ്ങള്‍ക്കോ യോജിപ്പില്ല. വെട്ടിപ്പൊളിച്ച് അകത്തുകടന്ന് വസ്തുക്കള്‍ തിട്ടപ്പെടുത്തിയശേഷം തിരികെവയ്ക്കുന്ന കാര്യവും ബുദ്ധിമുട്ടാകും. മാത്രമല്ല അറകളെല്ലാം ശ്രീകോവിലിന് ചുറ്റുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: