തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടാകാന്‍ സാധ്യത. മലിനീകരണ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി താല്‍ച്ചര്‍ വൈദ്യുതനിലയത്തിന് ഒറീസ്സ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയതോടെയാണിത്. ഇതോടെ താല്‍ച്ചറില്‍ നിന്നുള്ള വൈദ്യുത ഉല്പാദനം നിലച്ചേക്കും.
440 മെഗാവാട്ട് വൈദ്യുതിയാണ് താല്‍ച്ചറില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്നത്. കേന്ദ്രവിഹിതത്തില്‍ കുറവുണ്ടായാല്‍ സംസ്ഥാനം വൈദ്യുത പ്രതിസന്ധിയിലേക്ക് നീങ്ങും. താല്‍ച്ചറിലെ പ്രശ്നപരിഹാരത്തിന് ഒറീസ്സ സര്‍ക്കാരുമായി കേന്ദ്ര ഊര്‍ജ്ജമന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നുണ്ട്.
ഇന്ന് വൈകുന്നേരത്തോടെ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ താപവൈദ്യുതി നിലയമാണ് ഒറീസയിലെ താല്‍ചര്‍ താപവൈദ്യുത നിലയം.
കേരളത്തിന് 440 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്നും ലഭിക്കുന്നത്. മലിനീകരണനിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്കിയതിനാല് നേരത്തെ രണ്ടു യൂണിറ്റുകള്‍ അടച്ചിരുന്നു. രണ്ടു യൂണിറ്റുകള്‍ ഇന്ന് അടയ്ക്കും. ഇതിനിടെ അടിയന്തിരനടപടികള്‍ വേണമെന്ന് കേന്ദ്ര ഊര്‍ജമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: