നെകിലി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ സൈനികര്‍ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 248 സ്ത്രീകളെയാണ് സൈനികര്‍ ബലാത്സംഗം ചെയ്തത്. ജൂണ്‍ 11,12 തീയതികളില്‍ മാത്രം 121 പേര് മാനഭംഗത്തിനിരയായെന്നു നെകിലി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ജൂണ്‍ പത്തിന് രാത്രി അബാലയില്‍ 55 സ്ത്രീകളും കാന്ഗുലി വില്ലെജില്‍ 72 സ്ത്രീകളും പിഡീപ്പിക്കപ്പെട്ടു. പ്രാദേശിക സൈനികത്തലവന്റെ നേതൃത്വത്തിലുളള 150ഓളം സൈനികരാണ് ഗ്രാമത്തിലെ സ്ത്രീകളെ ലൈംഗിക പീഡനത്തിരയാക്കുന്നത്.
ജൂണ്‍ 11നു രാവിലെ ചെറിയ സംഘങ്ങളായാണു സൈനികര്‍ ഗ്രാമത്തിലെത്തിയത്. യുവതികളുടെ കരച്ചില് കേട്ടെത്തിയ തന്നെ സൈനികര്‍ വിരട്ടിയോടിച്ചെന്ന് ഗ്രാമത്തലവന് പറഞ്ഞു. സൈനികരുടെ ക്രൂരതയെ യുഎന്‍ ശക്തമായി അപലപിച്ചു. ലോകത്തിന്റെ റെയ്പ് ക്യാപിറ്റല്‍ എന്നാണ് യു.എന്‍ കോംഗോയെ വിശേഷിപ്പിച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക: